യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യം; ദീപക്കിന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി വെളിപ്പെടുത്തിയതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ യുവതിയുടേയും യുവാവിന്റെ കുടുംബത്തിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി നൽകിയ മൊഴിയിൽ ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടന്നില്ലെന്നാണ് പൊലീസ് നിഗമനം.

യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലഭിച്ച പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് കേസെടുത്തത്.

ബസിൽ വച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസറുടെ ആരോപണം. ബസിൽ വച്ച് അതിക്രമം നേരിട്ടെന്ന് കാണിക്കുന്ന വീഡിയോ ആദ്യം പങ്കുവെക്കുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച പുലർച്ചെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ദീപക്കിനെ കണ്ടെത്തുകയായിരുന്നു.

spot_img

Related news

കണ്മുന്നിൽ ഒരു അപകടം കണ്ടാല്‍ എന്ത് ചെയ്യണം?; നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആറുവരിപ്പാതയില്‍ അപകടമുണ്ടായി 25 മിനിറ്റോളം റോഡില്‍ കിടന്ന്...

ജീവൻ രക്ഷാ വാഹനം ദുരുപയോഗം ചെയ്തു; പാലക്കാട് മോയൻസ് സ്കൂളിലെ ഓണാഘോഷത്തിനെതിരെ പരാതി

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയതിനെതിരെ പരാതി നല്‍കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍....

വൈദ്യുതി നിരക്കിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത; 2027-32 കാലയളവിലേക്കുള്ള നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി

2027 മുതൽ 2032 വരെയുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിനുള്ള മാർഗനിർദേശങ്ങളുടെ കരടാണ്...

മൂവാറ്റുപുഴയ്ക്ക് പിന്നാലെ തിരൂർ ജില്ല ആവശ്യപ്പെട്ട് മുസ്ലിം ലീഗ്; മലപ്പുറം വിഭജനം വീണ്ടും സജീവ ചർച്ചയിൽ

മൂവാറ്റുപുഴ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തിരൂർ ജില്ലയെന്ന ആവശ്യവുമായി മുസ്ലിം...

ഇരുളത്ത് 25,000 ചതുരശ്ര അടിയിൽ ഭീമൻ പൂക്കളം; പൂക്കളത്തിൽ ഇടംനേടി പ്രിയപ്പെട്ട ‘മണിയനും’

വയനാട് ഇരുളത്ത് ഓണാഘോഷത്തിന് നിറം പകർന്നത് വമ്പൻ പൂക്കളം. ഇരുളം ജിഎച്ച്എസ് സ്കൂൾ...