കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിക്ക് കേള്‍വിശക്തി നഷ്ടമായി

തൃശൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക് കേള്‍വിശക്തി നഷ്ടമായി. തൃശൂര്‍ കല്‍പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യയ്ക്കാണ് (36) ഇടതു ചെവിയുടെ കേള്‍വി ശക്തി നഷ്ടമായത്. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് ഐശ്വര്യയ്ക്ക് ഇടിമിന്നലേറ്റത്. ശക്തമായ ഇടിമിന്നലില്‍ ഐശ്യര്യയുടെ കൈയില്‍നിന്ന് കുഞ്ഞ് തെറിച്ചുവീണു.

ഇടിമിന്നലില്‍ ഐശ്വര്യയുടെ ശരീരത്ത് പൊള്ളലേറ്റിട്ടുണ്ട്. മുടി കരിഞ്ഞുപോയ അവസ്ഥയിലായിരുന്നു. യുവതിയെ ഇരിങ്ങാലക്കുല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ കൈയില്‍നിന്ന് തെറിച്ചുവീണെങ്കിലും കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തില്‍ വീട്ടിലെ സ്വിച്ച് ബോര്‍ഡും ബള്‍ബുകളും പൊട്ടിത്തെറിച്ചു. വീടിന്റെ ഭിത്തികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഇലക്ടിക് ഉപകരണങ്ങള്‍ കത്തി നശിച്ചു.

spot_img

Related news

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിച്ച് സിബിഐ കോടതി. ആറു വര്‍ഷമായി നടത്തിയ നിയമ...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും; വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത്...

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ദേശീയപാതയില്‍...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയര്‍ന്ന നിരക്ക്; എയര്‍ ഇന്ത്യയ്ക്ക് മാത്രം 1,25,000 രൂപ

കരിപ്പൂര്‍വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയര്‍ന്ന നിരക്ക്. കരിപ്പൂരിലെ ഹജ്ജ്...

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത്...