കോഴിക്കോട് മുസ്ലിം ലീഗ് പ്രവേശനം തള്ളി അഹമ്മദ് ദേവര്‍കോവില്‍. ഇടതുപക്ഷ മുന്നണിയില്‍ നിന്ന് പോകില്ലെന്നും മുസ്ലിം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വാര്‍ത്ത വസ്തുതയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മസ്ലിം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. മുസ്ലിം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരുമായി ബന്ധപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.സമസ്ത വിഷയത്തില്‍ താന്‍ നടത്തിയ പ്രതികരണം ചിലര്‍ തെറ്റിദ്ധരിച്ചതാകാമെന്നും ലീഗും ഐഎന്‍എല്‍ വിമതരും ചേര്‍ന്നുണ്ടാക്കുന്ന അഭ്യൂഹമാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.