ന്യൂയോര്‍ക്ക്: ട്വിറ്ററിന് പിന്നാലെ ഫെയ്‌സ്ബുക് മാതൃകമ്പനിയായ മെറ്റയിലും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. 87,000 ജീവനക്കാരുള്ള കമ്പനിയില്‍ ആയിരക്കണക്കിനുപേരെ പിരിച്ചുവിടാനാണ് നീക്കമെന്ന് ദ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
കമ്പനിയുടെ 18 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാകുമിത്. കമ്പനിയുടെ വളര്‍ച്ചയുള്ള മേഖലകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മറ്റ് ജീവനക്കാരെ കുറയ്ക്കുമെന്നും മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. ഈ വര്‍ഷം മെറ്റയുടെ ഓഹരി 70 ശതമാനത്തോളം ഇടിഞ്ഞിരുന്നു.