തിരുവനന്തപുരം വെഞ്ഞാറമൂടില്‍ പൂര്‍ണ ഗര്‍ഭിണിയായ ആടിനെ തെരുവുനായകള്‍ കടിച്ചുകൊന്നു. യുവതിക്കുനേരെയും നായകളുടെ അക്രമ ശ്രമവുമുണ്ടായി. കല്ലറ പാല്‍ക്കുളം വൈഷ്ണവ ആയിരവില്ലി ക്ഷേത്രത്തിനു സമീപം ആര്യാ ഭവനില്‍ സുരാജന്റെ ആടിനെയാണ് തെരുവുനായകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് കടിച്ചുകൊന്നത്.
വീടിനു സമീപമുള്ള ചായ്പില്‍ കെട്ടിയിരുന്ന ആടിനെ 15 നായകള്‍ കടിച്ചു വലിച്ചുകൊണ്ടു പോകുന്നതിനിടയില്‍ വീട്ടിലെ അംഗം കുടിയായ യുവതി എത്തുകയും നായകളെ ഓടിക്കുകയും ചെയ്തു. ഇതിനിടയിലാണ് യുവതിക്ക് നേരെ നായക്കൂട്ടത്തിന്റെ ആക്രമണ ശ്രമവുമുണ്ടായത്. യുവതിയുടെ ബഹളം കേട്ടെത്തിയ പരിസരവാസികള്‍ നായകളെ തുരത്തിയ ശേഷം ആടിനെ കല്ലറ മൃഗാശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണന്ന് നാട്ടുകാര്‍ പറഞ്ഞു.
