ചെറിയ പെരുന്നാളിന് യുഎഇയില്‍ ഒമ്പത് ദിവസത്തെ അവധി

അബുദാബി: ചെറിയ പെരുന്നാളിന് യുഎഇയില്‍ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് എട്ട് വരെ അവധിയായിരിക്കുമെന്ന് യുഎഇ മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. ചെറിയ പെരുന്നാളിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ 30 മുതല്‍ മെയ് ആറ് വരെ അവധി നല്‍കുന്നതിന് യുഎഇ ക്യാബിനറ്റ് നേരത്തെ അം?ഗീകാരം നല്‍കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധിക്ക് ശേഷം മെയ് 9നാണ് പ്രവൃത്തി ദിവസം തുടങ്ങുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ അവധിയാണ് ഉണ്ടായിരിക്കുകയെന്ന് മാനവവിഭവ ശേഷി സ്വദേശി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

spot_img

Related news

World AIDS Day 2024: എയ്ഡ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. സമൂഹത്തില്‍ എയിഡ്‌സ് ബാധിതരെ ഒറ്റപ്പെടുത്താതിരിക്കാനും...

’16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നത് വൈകിപ്പിക്കണം’; ഓസ്‌ട്രേലിയയോട് മെറ്റ

സിഡ്നി: 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്...

റിലീസിന് മുന്‍പേ ജനപ്രിയ ഷോകള്‍ ചോര്‍ന്നു; ചോര്‍ത്തിയയാളെ പുറത്ത് എത്തിച്ച് കുടുക്കാന്‍ നെറ്റ്ഫ്‌ലിക്‌സ്

സന്‍ ഫ്രാന്‍സിസ്‌കോ: നെറ്റ്ഫ്‌ലിക്‌സിന്റെ ജനപ്രിയവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ ഷോകളായ ആര്‍ക്കെയ്ന്‍...

മസ്‌കിന്റെ എക്സിനോട് ബൈ ബൈ, മൈക്രോ ബ്ലോഗിംഗ് ആപ്പായ ബ്ലൂസ്‌കൈ പുത്തന്‍ നാഴികക്കല്ലില്‍

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന് (പഴയ ട്വിറ്റര്‍) ബദലായിക്കൊണ്ടിരിക്കുന്ന മൈക്രോ...

ഇന്ന് ലോക ടെലിവിഷന്‍ ദിനം

ഇന്ന് ലോക ടെലിവിഷന്‍ ദിനം. 1996 മുതലാണ് ഐക്യരാഷ്ട്ര സഭ നവംബര്‍...