പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയും അയിലം ചന്തയ്ക്ക് സമീപം താമസിക്കുന്ന ഷിമി–ഷൈജു ദമ്പതികളുടെ മകളുമായ ഗൗരി പാർവതി (15) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ അമ്മയും അയൽവാസികളും ചേർന്ന് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Related news

 ചെറുവയൽ രാമൻ അന്തരിച്ചു

കൽപറ്റ: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകൻ ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക...

മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ

തിരുവനന്തപുരം: മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ....

നെടുമ്പാശേരി മിനി കൂപ്പർ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ അന്വേഷണം...

സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്ത്; ആശങ്കയിൽ കൗമാര താരങ്ങളും രക്ഷിതാക്കളും

സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്തായതോടെ...

തിരുവനന്തപുരം പാപ്പനംകോട്ടെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ മാർത്താണ്ഡം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ കേസിൽ മാർത്താണ്ഡം...