തൃശ്ശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം ചൂണ്ടയിൽ ആദികൃഷ്ണ (15) ആണ് മരിച്ചത്. അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
ഞായറാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. വെങ്ങിണിശ്ശേരി ചെറാട്ട് ശിവക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ആദികൃഷ്ണ. സുഹൃത്തുക്കളും നാട്ടുകാരും സമീപത്തെ കടവിലുണ്ടായിരുന്നു. ഇതിനിടെ കുട്ടി കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃശ്ശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




