കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനം വേണം; ആവശ്യത്തിലുറച്ച് പി.വി. അൻവർ

കെടിഡിസി ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് പി.വി. അൻവർ. ബേപ്പൂരിൽ പരാജയപ്പെട്ടാൽ കെടിഡിസി ചെയർമാൻ സ്ഥാനം നൽകണമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും നേതാക്കൾ ഇക്കാര്യം അംഗീകരിച്ചിരുന്നുവെന്നുമാണ് അൻവറിന്റെ വെളിപ്പെടുത്തൽ.

ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളെച്ചൊല്ലി യുഡിഎഫിൽ ഘടകകക്ഷികൾക്കിടയിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് കെടിഡിസി ചെയർമാൻ സ്ഥാനത്തിനായുള്ള അൻവറിന്റെ സമ്മർദം.

ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. യുഡിഎഫിന്റെ അസോസിയേറ്റ് അംഗമെന്ന നിലയിൽ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് കത്ത് നൽകാൻ തനിക്ക് പൂർണ അവകാശമുണ്ടെന്നും അൻവർ വ്യക്തമാക്കി.

വ്യവസായി എന്ന നിലയിൽ ദീർഘകാലമായി ടൂറിസം രംഗത്ത് പ്രവർത്തിച്ചുള്ള അനുഭവപരിചയം തനിക്കുണ്ടെന്നും ടൂറിസം എന്നും തന്റെ പാഷനാണെന്നും അൻവർ പറഞ്ഞു. സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കാതെ കേരള ടൂറിസത്തെ ജനകീയമാക്കാനും സാധാരണക്കാർക്ക് ഉപജീവനമാർഗം ഉറപ്പാക്കാനും കഴിയുന്ന പദ്ധതികൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കെടിഡിസി ചെയർമാൻ പദവിക്കായുള്ള അൻവറിന്റെ നീക്കം യുഡിഎഫിലെ സ്ഥാനവിതരണ ചർച്ചകളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.

Related news

മന്ത്രിസഭാ യോഗത്തിൽ തർക്കം; പി.എസ്.സി അംഗങ്ങളുടെ പട്ടികയെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കം....

സ്വർണവിലയിൽ വൻ ഇടിവ്; പവന് 2,040 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് മാത്രം 22 കാരറ്റ് സ്വർണത്തിന്...

കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം ദേശീയപാതയിൽ

ആലപ്പുഴ: ദേശീയപാതയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രക്കാരനായ യുവാവ്...

പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു; 26,000-ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലെ...

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: ജില്ലയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ്...