കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം ദേശീയപാതയിൽ

ആലപ്പുഴ: ദേശീയപാതയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. പള്ളിപ്പാട് സ്വദേശി ഖലീൽ (37) ആണ് മരിച്ചത്. കരിയിലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അപകടം.

കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും ഖലീൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് രണ്ടായി പിളർന്നു. എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ വേർപെട്ട് ഏകദേശം 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന യുവാവിന് ചില്ലുകൾ തെറിച്ച് നിസാര പരിക്കേറ്റു.

ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്കൂളിലെ ഡ്രൈവറായിരുന്നു മരിച്ച ഖലീൽ. പനവേലിൽ മുബാറക്കിന്റെയും പരേതയായ ലൈലയുടെയും മകനാണ്. അപകടം പതിവായ മേഖലയാണ് ഇതെന്നും നാലുവരിപ്പാതയിലേക്ക് തുറന്നിട്ടിരിക്കുന്ന ഈ ഭാഗത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

മൃതശരീരം കായംകുളം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ജസീറ. മക്കൾ ബിലാൽ, ഹബീൽ. ഖബറടക്കം നാളെ രാവിലെ 11ന് പടിഞ്ഞാറെമുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Related news

മന്ത്രിസഭാ യോഗത്തിൽ തർക്കം; പി.എസ്.സി അംഗങ്ങളുടെ പട്ടികയെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കം....

കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനം വേണം; ആവശ്യത്തിലുറച്ച് പി.വി. അൻവർ

കെടിഡിസി ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് പി.വി. അൻവർ. ബേപ്പൂരിൽ...

സ്വർണവിലയിൽ വൻ ഇടിവ്; പവന് 2,040 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് മാത്രം 22 കാരറ്റ് സ്വർണത്തിന്...

പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു; 26,000-ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലെ...

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: ജില്ലയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ്...