സ്വർണം വാങ്ങാൻ ഇനിയും കാത്തിരിക്കണോ? വില വീണ്ടും കുറയുമോ?

സംസ്ഥാനത്ത് മാസങ്ങൾക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി. പവന് 560 രൂപ കുറഞ്ഞതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 99,760 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയിലാണ് വ്യാപാരം.

കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന സൂചനകളുണ്ടായിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,000 ഡോളറിന് താഴെ തുടരുന്നതാണ് വിലയിടിവിന് പ്രധാന കാരണം. ഇന്നലെ 3,857.50 ഡോളറിൽ ക്ലോസ് ചെയ്ത വില പിന്നീട് 3,879 ഡോളറിലേക്ക് ഉയർന്നെങ്കിലും വീണ്ടും താഴുകയായിരുന്നു. ഇന്ന് ഔൺസിന് 3,866 ഡോളറിലാണ് വ്യാപാരം.

ഡോളർ കരുത്താർജിച്ചതും അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡുകൾ ഉയർന്നതുമാണ് സ്വർണവിലയെ സമ്മർദത്തിലാക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഇതോടെ നിക്ഷേപകർ സ്വർണത്തിൽനിന്ന് മാറി ഡോളറിലേക്കും ബോണ്ടുകളിലേക്കും നിക്ഷേപം മാറ്റുന്നതും വിലയിടിവിന് കാരണമാകുന്നു.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,500 ഡോളറിലേക്ക് താഴുകയാണെങ്കിൽ കേരളത്തിൽ പവൻ വില 95,000 രൂപയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.

വാങ്ങാൻ ഇനിയും കാത്തിരിക്കണോ?

വില കുറഞ്ഞതോടെ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ എത്താനുള്ള സാധ്യതയുണ്ട്. ഈ ആവശ്യം വലിയൊരു വിലത്തകർച്ചയെ നിയന്ത്രിച്ചേക്കാം. ഇന്ത്യയിലെ വിവാഹ ആവശ്യകതയും കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ സ്വർണവാങ്ങലും വിലയ്ക്ക് പിന്തുണയാകുന്ന ഘടകങ്ങളാണ്.

അതേസമയം, രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം തുടരുന്നതിനാൽ വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം ഉണ്ടായേക്കാം. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ഒരു ലക്ഷത്തിന് താഴെയെത്തിയ വില വലിയ ആശ്വാസമാണ്.

ഈ വർഷം ജനുവരി അഞ്ചിനാണ് കേരളത്തിൽ സ്വർണവില ആദ്യമായി പവന് ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് മാർച്ച് 23ന് 99,480 രൂപയിലേക്ക് താഴ്ന്നെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും ഒരു ലക്ഷം കടന്നു. അതിനുശേഷം മാസങ്ങൾ പിന്നിട്ടാണ് സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെയെത്തുന്നത്.

Related news

നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം; വിവാദ നിയമനത്തിന് പിന്നാലെ നടപടി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെയും പാറശ്ശാല താലൂക്ക് ആശുപത്രിയിലെയും സൂപ്രണ്ടുമാരെ മാറ്റി...

മണ്ണന്തല രഞ്ജിത് കൊലക്കേസ്; 12 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 12 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി....

ക്ലിഫ് ഹൗസ് നവീകരണച്ചെലവ് വിവരാവകാശ മറുപടിയിൽ ഇല്ല; മന്ത്രി മന്ദിരങ്ങൾക്കായി ചെലവിട്ടത് 5.63 കോടി

തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിനായി സർക്കാർ ചെലവിട്ടത് 5.63 കോടി രൂപ....

ഫേസ്ബുക്കിൽ വ്യാജ സ്ത്രീ പ്രൊഫൈൽ; ചികിത്സാസഹായത്തിന്റെ പേരിൽ 15 ലക്ഷത്തിലധികം രൂപ തട്ടിപ്പ്; പ്രതി പിടിയിൽ

കൽപ്പറ്റ: ഫേസ്ബുക്കിലൂടെ സ്ത്രീയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് സൗഹൃദം സ്ഥാപിച്ച...

ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ല; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും? ഹൈക്കോടതി

കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഡിജെ പാർട്ടികളിലാണ്...