കണ്ണൂരിൽ ലോഡ്ജിൽ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ

കണ്ണൂർ: ചാലയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ. 19കാരിയും 17കാരിയുമടക്കമുള്ള സംഘത്തിൽ നിന്ന് 17.96 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്.

വിദേശത്തുനിന്ന് എത്തിച്ച ലഹരിമരുന്നിന്റെ ഗുണനിലവാരം പരിശോധിച്ച് വില നിശ്ചയിക്കാനാണ് സംഘം ലോഡ്ജിൽ ഒത്തുചേർന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കഴിഞ്ഞ മാസം ഒമാനിൽ നിന്നെത്തിയ കണ്ണൂർ ഇരിവേരി സ്വദേശി സഹീദിന്റെ കൈവശമുണ്ടായിരുന്ന എംഡിഎംഎയുടെ വില നിശ്ചയിക്കാനാണ് സംഘം ഒത്തുചേർന്നത്. ചാലയിലെ ലോഡ്ജിൽ സംഘം തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി പൊലീസ് പരിശോധന നടത്തുകയായിരുന്നു.

സഹീദിനെ കൂടാതെ വൈറ്റില സ്വദേശി ഐശ്വര്യ, മുഴപ്പിലങ്ങാട് സ്വദേശി എ.കെ. ഷുഹൂൽ, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി സഞ്ജിത്, ഏഴര സ്വദേശി ഷിഫാദ്, കാടാച്ചിറ സ്വദേശി ഷമീൽ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഐശ്വര്യയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ലഹരിമരുന്ന് കടത്തുന്നതിനായി കാരിയർമാരായി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. മറ്റുള്ളവർ വിവിധ സ്ഥലങ്ങളിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി.

ലോഡ്ജിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ മുഖ്യപ്രതി സഹീദിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് രണ്ടുഗ്രാമത്തോളം എംഡിഎംഎ കൂടി കണ്ടെത്തി.

ലഹരിമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ഗ്ലാസ് കുഴലും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Related news

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ...

കട്ടപ്പനയിൽ പാറയിടിഞ്ഞ് വീണ് തോട്ടം ഉടമയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പന കടമാക്കുഴിയിൽ ഏലത്തോട്ടത്തിൽ പാറയിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തോട്ടം...

വ്‌ളോഗർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ

കാസർകോട്: വ്‌ളോഗർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ. 3.61 ഗ്രാം എംഡിഎംഎയാണ്...

കാലടി സംസ്കൃത സർവകലാശാലാ സമരം; നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി

കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനെതിരെ നിരാഹാര സമരം; സമരം തുടരുന്ന മൂന്ന്...

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് കാട്ടി വ്യാജ കത്തയച്ചു; പണം തട്ടാൻ ശ്രമിച്ച 54കാരൻ അറസ്റ്റിൽ

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ...