വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം അമ്മനക്കുന്നത്ത് ജോർജാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച വീട്ടിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്തെ ഗ്രിൽ സ്ഥാപിച്ച വരാന്തയിൽ കസേരയിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാമമംഗലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പരേതയായ തങ്കയാണ് ഭാര്യ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.

Related news

കണ്ണൂരിൽ ലോഡ്ജിൽ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ

കണ്ണൂർ: ചാലയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ....

കട്ടപ്പനയിൽ പാറയിടിഞ്ഞ് വീണ് തോട്ടം ഉടമയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പന കടമാക്കുഴിയിൽ ഏലത്തോട്ടത്തിൽ പാറയിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തോട്ടം...

വ്‌ളോഗർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ

കാസർകോട്: വ്‌ളോഗർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ. 3.61 ഗ്രാം എംഡിഎംഎയാണ്...

കാലടി സംസ്കൃത സർവകലാശാലാ സമരം; നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി

കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനെതിരെ നിരാഹാര സമരം; സമരം തുടരുന്ന മൂന്ന്...

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് കാട്ടി വ്യാജ കത്തയച്ചു; പണം തട്ടാൻ ശ്രമിച്ച 54കാരൻ അറസ്റ്റിൽ

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ...