കട്ടപ്പനയിൽ പാറയിടിഞ്ഞ് വീണ് തോട്ടം ഉടമയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പന കടമാക്കുഴിയിൽ ഏലത്തോട്ടത്തിൽ പാറയിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തിലാണ് മരിച്ചത്.

രാവിലെ ഭാര്യയ്‌ക്കൊപ്പം ഏലത്തോട്ടത്തിൽ ജോലിക്കെത്തിയതായിരുന്നു ബെന്നി. ഇതിനിടെ മലമുകളിൽ നിന്ന് വലിയ പാറക്കൂട്ടം അടർന്നുവീഴുകയായിരുന്നു. പാറ താഴേക്ക് പതിക്കുന്നത് കണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും ബെന്നിക്ക് രക്ഷപ്പെടാനായില്ല.

ഏറെ ശ്രമകരമായാണ് ബെന്നിയെ പാറക്കൂട്ടത്തിനടിയിൽ നിന്ന് പുറത്തെടുത്തത്. മുൻപ് ഉരുൾപൊട്ടൽ ഉണ്ടായ മേഖലയാണിത്.

അപകടത്തെത്തുടർന്ന് സ്ഥലത്തേക്കുള്ള ആളുകളുടെ പ്രവേശനം പൊലീസ് നിയന്ത്രിച്ചു. പ്രദേശത്ത് ഇനിയും പാറയിടിയാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related news

കണ്ണൂരിൽ ലോഡ്ജിൽ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ

കണ്ണൂർ: ചാലയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ....

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ...

വ്‌ളോഗർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ

കാസർകോട്: വ്‌ളോഗർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ. 3.61 ഗ്രാം എംഡിഎംഎയാണ്...

കാലടി സംസ്കൃത സർവകലാശാലാ സമരം; നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി

കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനെതിരെ നിരാഹാര സമരം; സമരം തുടരുന്ന മൂന്ന്...

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് കാട്ടി വ്യാജ കത്തയച്ചു; പണം തട്ടാൻ ശ്രമിച്ച 54കാരൻ അറസ്റ്റിൽ

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ...