ചെറുവയൽ രാമൻ അന്തരിച്ചു

കൽപറ്റ: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകൻ ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക കമ്മന സ്വദേശിയാണ് രാമൻ. പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വം. പാരമ്പര്യത്തനിമ പേറുന്ന, വൈക്കോൽ മേഞ്ഞ വീട്ടിൽ താമസിക്കുന്ന രാമൻ നാട്ടുകാർക്കു ‘നെല്ലച്ഛ’നാണ്.

ചെറുവയൽ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952 ലാണു ജനനം. പ്രതികൂല സാഹചര്യങ്ങൾ ഉയർന്ന വിദ്യാഭ്യാസത്തിനു തടസ്സമായെങ്കിലും ജീവിതാനുഭവങ്ങളിലൂടെ വലിയ അറിവുകൾ സ്വന്തമാക്കി. പരിസ്ഥിതിയുടെയും നെൽക്കൃഷിയുടെയുമെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ രാമൻ ബ്രസീലിലെ ലോക കാർഷിക സെമിനാറിലടക്കം ഇന്ത്യയുടെ ശബ്ദമായി. കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങിയ വിത്തുകളുടെ സംരക്ഷകനുമാണു രാമൻ.

പതിനേഴാം വയസ്സിൽ അമ്മാവൻ മരണമടഞ്ഞതോടെ ഗോത്രത്തിന്റെയും കൃഷിയുടെയും ചുമതല രാമനായി. കൂട്ടുകുടുംബ വ്യവസ്ഥ നിലനിൽക്കുന്ന കുറിച്യത്തറവാട്ടിൽ അമ്മാവൻ ഏൽപിച്ച നെൽവിത്തുകളും കന്നുകാലികളും ഏക്കറുകണക്കിനു ഭൂമിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാമൻ ഏറ്റെടുത്തു. നെൽവിത്തു തേടിയെത്തുന്നവരിൽ നിന്നു വയനാടിന്റെ നെല്ലച്ഛൻ പണം ഈടാക്കാറില്ല. 2011ൽ ഹൈദരാബാദിൽ നടന്ന രാജ്യാന്തര ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. ബ്രസീലിലെ ലോക കാർഷിക സെമിനാറിലുൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പങ്കെടുത്തു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Related news

മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ

തിരുവനന്തപുരം: മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ....

നെടുമ്പാശേരി മിനി കൂപ്പർ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ അന്വേഷണം...

സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്ത്; ആശങ്കയിൽ കൗമാര താരങ്ങളും രക്ഷിതാക്കളും

സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്തായതോടെ...

തിരുവനന്തപുരം പാപ്പനംകോട്ടെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ മാർത്താണ്ഡം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ കേസിൽ മാർത്താണ്ഡം...

ഉത്സവത്തിനിടെ അമ്മാവനെ തടയാൻ ചെന്ന യുവതിക്ക് മർദ്ദനം; ബിജെപി നേതാക്കൾ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്

പാലക്കാട്: ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയുമായി യുവതി. പാലക്കാട് ആലത്തൂര്‍...