സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്ത്; ആശങ്കയിൽ കൗമാര താരങ്ങളും രക്ഷിതാക്കളും

സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്തായതോടെ കേരളത്തിലെ കൗമാര താരങ്ങൾ ആശങ്കയിൽ. ദേശീയ മീറ്റിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് സംസ്ഥാന സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സ് മത്സരങ്ങൾ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഉയരുന്നത്. മത്സരങ്ങളുടെ തീയതി ഒരു ദിവസം നീട്ടിവെക്കണമെന്നാണ് താരങ്ങളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

41-ാമത് ജൂനിയർ ദേശീയ മീറ്റ് ഈ മാസം 23 മുതൽ 27 വരെ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. 68-ാമത് സംസ്ഥാന സ്കൂൾ കായികമേള 25 മുതൽ 31 വരെ കോഴിക്കോടാണ്. ദേശീയ മീറ്റിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സംസ്ഥാന സ്കൂൾ കായികമേളയിലെ ട്രാക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

കേരളത്തിൽനിന്ന് 120-ലധികം ജൂനിയർ താരങ്ങളാണ് ദേശീയ മീറ്റിൽ പങ്കെടുക്കുന്നത്. കായിക-വിദ്യാഭ്യാസ മന്ത്രിമാർ അടിയന്തരമായി ഇടപെട്ട് മത്സരങ്ങളുടെ തീയതിയിൽ മാറ്റം വരുത്തണമെന്നാണ് താരങ്ങളും മാതാപിതാക്കളും ആവശ്യപ്പെടുന്നത്. അസോസിയേഷനും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കുട്ടികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കരുതെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Related news

 ചെറുവയൽ രാമൻ അന്തരിച്ചു

കൽപറ്റ: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകൻ ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക...

മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ

തിരുവനന്തപുരം: മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ....

നെടുമ്പാശേരി മിനി കൂപ്പർ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ അന്വേഷണം...

തിരുവനന്തപുരം പാപ്പനംകോട്ടെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ മാർത്താണ്ഡം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ കേസിൽ മാർത്താണ്ഡം...

ഉത്സവത്തിനിടെ അമ്മാവനെ തടയാൻ ചെന്ന യുവതിക്ക് മർദ്ദനം; ബിജെപി നേതാക്കൾ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്

പാലക്കാട്: ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയുമായി യുവതി. പാലക്കാട് ആലത്തൂര്‍...