തിരുവനന്തപുരം പാപ്പനംകോട്ടെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ മാർത്താണ്ഡം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ കേസിൽ മാർത്താണ്ഡം സ്വദേശി ജസീം (29) അറസ്റ്റിൽ. കടയിൽനിന്ന് 52,000 രൂപയും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. നേമം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ പൂഴിക്കുന്ന് ജങ്ഷനു സമീപമുള്ള സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. മുഖം തുണികൊണ്ട് മറച്ചയാൾ കടയ്ക്കുള്ളിലെ വസ്തുക്കൾ പരിശോധിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നേമം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കടകളിൽ മോഷണശ്രമങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ട് ദിവസം മുമ്പ് പാപ്പനംകോട് തുക്കുവിളയ്ക്ക് സമീപത്തെ ടെക്സ്റ്റൈൽസ് സ്ഥാപനത്തിലും ബ്യൂട്ടി പാർലറിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മോഷണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Related news

 ചെറുവയൽ രാമൻ അന്തരിച്ചു

കൽപറ്റ: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകൻ ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക...

മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ

തിരുവനന്തപുരം: മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ....

നെടുമ്പാശേരി മിനി കൂപ്പർ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ അന്വേഷണം...

സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്ത്; ആശങ്കയിൽ കൗമാര താരങ്ങളും രക്ഷിതാക്കളും

സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്തായതോടെ...

ഉത്സവത്തിനിടെ അമ്മാവനെ തടയാൻ ചെന്ന യുവതിക്ക് മർദ്ദനം; ബിജെപി നേതാക്കൾ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്

പാലക്കാട്: ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയുമായി യുവതി. പാലക്കാട് ആലത്തൂര്‍...