ഉത്സവത്തിനിടെ അമ്മാവനെ തടയാൻ ചെന്ന യുവതിക്ക് മർദ്ദനം; ബിജെപി നേതാക്കൾ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്

പാലക്കാട്: ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയുമായി യുവതി. പാലക്കാട് ആലത്തൂര്‍ തരൂര്‍ സ്വദേശിനിയാണ് ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. അമ്മാവനെ പരിപാടിയുടെ സംഘാടകരായ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ട് തടയാന്‍ എത്തിയപ്പോള്‍ തന്നെയും മര്‍ദ്ദിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്.

ഇക്കഴിഞ്ഞ 11ന് തരൂര്‍ പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടെയാണ് സംഭവം. യുവതിയുടെ പരാതിയില്‍ ബിജെപി തരൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഭജന മഹോത്സവത്തിനിടെ സഘര്‍ഷമുണ്ടായെങ്കിലും യുവതിക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നും വ്യാജ പരാതിയാണെന്നും ആരോപണവിധേയര്‍ പറഞ്ഞു.

Related news

 ചെറുവയൽ രാമൻ അന്തരിച്ചു

കൽപറ്റ: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകൻ ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക...

മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ

തിരുവനന്തപുരം: മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ....

നെടുമ്പാശേരി മിനി കൂപ്പർ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ അന്വേഷണം...

സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്ത്; ആശങ്കയിൽ കൗമാര താരങ്ങളും രക്ഷിതാക്കളും

സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്തായതോടെ...

തിരുവനന്തപുരം പാപ്പനംകോട്ടെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ മാർത്താണ്ഡം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ കേസിൽ മാർത്താണ്ഡം...