ഓപ്പറേഷൻ തൂഫാൻ: ലഹരിക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുളത്തൂർ കിഴക്കുംകര സ്വദേശി ആർ.എൽ. ആകാശിനെയാണ് കോവളം പൊലീസ് പിടികൂടിയത്. 26 വയസ്സാണ്.

ലഹരിവസ്തുക്കളുടെ സാമ്പത്തിക ഇടപാടുകൾ ആകാശിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ഫോൺ പരിശോധിച്ചതിൽ എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും കണ്ടെത്തി.

നഗരത്തിലെ ലഹരിവിൽപ്പനയിലെ പ്രധാന കണ്ണികളിലൊരാളാണ് ആകാശെന്നാണ് പൊലീസ് പറയുന്നത്. ലഹരിക്കടത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കോവളം പൊലീസ് അറിയിച്ചു.

കേസിൽ ജൂൺ 30നാണ് തുമ്പ കരിമണൽ സ്വദേശി സച്ചുവിനെയും പാങ്ങപ്പാറ സ്വദേശി അഖിൽ കൃഷ്ണയെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 120 ഗ്രാമിലധികം എം.ഡി.എം.എ, 4.11 ഗ്രാം ഹാഷിഷ് ഓയിൽ, 200 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തിരുന്നു.

ബെംഗളൂരുവിൽ നിന്ന് ഒന്നരലക്ഷം രൂപയ്ക്ക് ലഹരിവസ്തുക്കൾ വാങ്ങി തമിഴ്നാട് വഴി തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

സച്ചുവിനും സഹോദരൻ സഞ്ജുവിനുമെതിരെ നേരത്തെയും ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായ ആകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

spot_img

Related news

കുമളിയിൽ വനംമന്ത്രി പങ്കെടുത്ത വന്യജീവി വാരാഘോഷ പന്തൽ തകർന്നുവീണു; രണ്ട് പൊലീസുകാർക്ക് പരുക്ക്

ഇടുക്കി: കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. വന്യജീവി...

പറവൂർ കൈതാരത്ത് ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

പറവൂർ: കൈതാരം നോർത്തിൽ ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി...

പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതി; ഗുരുസ്വാമി അറസ്റ്റിൽ

പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി ഗുരുസ്വാമിയെ...

നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറി കവർച്ചാശ്രമം; രണ്ടാം പ്രതിയും പിടിയിൽ

തൃശൂർ: വടക്കേക്കാട് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ...

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് അപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക്...