കൊച്ചി: എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. സി.എസ്.പി എന്ന പേരിലാണ് പാര്‍ട്ടി. കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ പേരുകള്‍ തിരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചു. ഇന്നു മുതല്‍ ഒരു പാര്‍ട്ടിയെന്ന് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
എ കെ ശശീന്ദ്രനാണ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍. പാര്‍ട്ടികള്‍ ഒരുമിച്ചതിന്റെ പൊതുസമ്മേളനം ഒക്ടോബര്‍ 24, 25 തീയതികളില്‍ എറണാകുളത്ത് വച്ച് നടക്കും.
യുവാക്കളെ ആകര്‍ഷിക്കുന്ന പുതിയ പാര്‍ട്ടിയാണ് ലക്ഷ്യമിടുന്നതെന്ന് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. വാക്കിലും നോക്കിലും നടപ്പിലും ആശയത്തിലും എല്ലാം പുതുമ അനുഭവിക്കുന്ന ഒന്നായിരിക്കണം. അതിന് പര്യാപ്തമായ വിധത്തിലുള്ള ഒരു ഭരണഘടന തയാറാക്കേണ്ടതുണ്ട്. അത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പുത്തന്‍ പ്രതീക്ഷകളുമായി മുന്നോട്ട് പോകുന്ന സമൂഹത്തിന് തൃപ്തികരമാം വണ്ണമായിരിക്കണം നീക്കം. അതിന് വേണ്ടത് ഞങ്ങളോടൊപ്പം നില്‍ക്കുന്ന അണികളെ അത് കൃത്യമായി ബോധ്യപ്പെടുത്തുകയാണ്. നാളെ ഒരു സംശയം അവര്‍ക്ക് ഉണ്ടാകാന്‍ പാടില്ല – എന്നാണ് അദ്ദേഹം നേരത്തെ പാര്‍ട്ടിയെ കുറിച്ച് പറഞ്ഞത്.




