കഞ്ചാവ് വിൽപ്പന: വൈത്തിരിയിൽ 54കാരൻ പിടിയിൽ

കൽപ്പറ്റ: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നയാൾ പിടിയിൽ. മേപ്പാടി കെ.ബി റോഡ് പഴയേടത്ത് വീട്ടിൽ കെ. ഫ്രാൻസിസ് എന്ന ഫ്രാഞ്ചി, 54, ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകീട്ട് വൈത്തിരി ടൗണിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഫ്രാഞ്ചിയെ പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ 51.57 ഗ്രാം കഞ്ചാവ്, കഞ്ചാവ് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന സിപ്പ് ലോക്ക് കവറുകൾ, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് പൊലീസ് പറയുന്ന 5,580 രൂപ എന്നിവ കണ്ടെടുത്തു.

വൈത്തിരി, കൽപ്പറ്റ, മേപ്പാടി പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി ലഹരിക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. സൗജലിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ഷരീഫ്, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, രതിലാഷ്, ജോബിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

spot_img

Related news

റെക്കോർഡ് വിൽപ്പനയുമായി തിരുവോണം ബമ്പർ; ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിൽ

തിരുവോണം ബമ്പറിന് റെക്കോർഡ് വിൽപ്പന. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്ന ആദ്യ...

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ച; 15കാരന് നൽകിയത് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന്

കാസർകോട്: പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് 15കാരന് കാലാവധി കഴിഞ്ഞ...

എൻ.സി.പി.-എസ്സും കോൺഗ്രസ്-എസ്സും ലയിച്ചു; പുതിയ പാർട്ടി ‘സി.എസ്.പി’ പ്രഖ്യാപിച്ച് എ.കെ. ശശീന്ദ്രൻ

കൊച്ചി: എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു....

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി പ്രതിസന്ധി; ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദേശം

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് നേരത്തെ...

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയതായി പരാതി; പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നഗരസഭയുടെ നടപടി

പറവൂർ: താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയെന്ന...