തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ ഉൾപ്പെടെ നിർത്തിവെക്കാൻ നിർദേശം നൽകി. അടിയന്തര ശസ്ത്രക്രിയകൾ മാത്രമായിരിക്കും നിലവിൽ നടത്തുക.
മെഡിക്കൽ കോളേജിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
ഒരു ദിവസം ശരാശരി 24 ശസ്ത്രക്രിയകൾ വരെ നടക്കുന്ന ആശുപത്രിയിലാണ് വൈദ്യുതി പ്രതിസന്ധി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വൈദ്യുതി തടസ്സം ആരംഭിച്ചത്.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള നിരവധി രോഗികൾ ആശ്രയിക്കുന്ന പ്രധാന ചികിത്സാകേന്ദ്രമാണ് തൃശൂർ മെഡിക്കൽ കോളേജ്. വൈദ്യുതി തടസ്സത്തെ തുടർന്ന് ഇലക്ടീവ് ശസ്ത്രക്രിയകളാണ് നിലവിൽ ഒഴിവാക്കിയിരിക്കുന്നത്.




