നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാഞ്ഞിരപൊയിലില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ചായ്യോത്തെ സാദിഖ് (40) ആണ് മരിച്ചത്. കാഞ്ഞിരപ്പൊയില്‍ കുളങ്ങാട് കാലിക്കടവിലെ പി. ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. ശനിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം.

കുളങ്ങാട്ട് നിന്നും ചെങ്കല്ല് കയറ്റി പെരളം കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ അരിക് ഇടിഞ്ഞതോടെ നിയന്ത്രം വിട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു.

spot_img

Related news

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ കൊലപാതകം; പ്രതി വിശാഖപട്ടണത്ത് പിടിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതി...

കാണാതായി 30 ദിവസം പിന്നിട്ടു; മരിച്ചതായി കണക്കാക്കി അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ ചരമദിനാചരണം നടത്തി കുടുംബം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനം...

45 സെക്കൻഡിൽ ഗുണനപ്പട്ടിക; ഏഴ് വയസ്സുകാരൻ ഐബക്കിന് അപൂർവ ഓർമശക്തി

കോഴിക്കോട്: ഗുണനപ്പട്ടികകൾ മനപ്പാഠമാക്കി ഏവരെയും അമ്പരപ്പിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ഏഴ് വയസ്സുകാരൻ...

പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണം വീണു; എൽഡിഎഫ് – യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസപ്രമേയം വിജയിച്ചു

ആലപ്പുഴ: പള്ളിപ്പുറം പഞ്ചായത്തില്‍ അവിശ്വാസപ്രമേയം പാസായതോടെ ബിജെപി ഭരണം വീണു. എല്‍ഡിഎഫും...

തിരുവോണ ദിവസം കുളത്തിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം...