ലാർ ഗിബ്ബൺ കൈവശം വെച്ച സംഭവം; നടൻ വിക്രമിനോട് വനംവകുപ്പ് വിശദീകരണം തേടി

വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനമായ ലാർ ഗിബ്ബൺ കുരങ്ങിനെ കൈവശം വെച്ച സംഭവത്തിൽ നടൻ വിക്രമിനോട് വിശദീകരണം തേടി വനംവകുപ്പ്. മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നൽകണമെന്നാണ് നോട്ടീസിലെ നിർദേശം.

വിവാദമായതിനെ തുടർന്ന് കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ലാർ ഗിബ്ബൺ ഇനത്തിലെ കുരങ്ങുകളുടെ കൈമാറ്റത്തിനും കൈവശം വയ്ക്കുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്.

അപൂർവ ഇനം വന്യജീവികളെ കൈവശം വയ്ക്കുന്നതിനുള്ള നിയമപരമായ വ്യവസ്ഥകൾ പാലിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് വനംവകുപ്പ് പരിശോധിക്കുന്നത്. കുരങ്ങ് നടന്റെ കൈവശം എങ്ങനെ എത്തിയെന്നും അന്വേഷണം നടക്കുകയാണ്.

മണിപ്പൂർ സ്വദേശിയുടെ പേരിൽ 2020ൽ എട്ട് ലാർ ഗിബ്ബണുകൾ കൈവശമുണ്ടെന്ന് സർക്കാരിന്റെ പരിവേഷ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ മൂന്ന് കുരങ്ങുകളെ ജൂൺ അഞ്ചിന് ഈറോഡിലെത്തിക്കുകയും തുടർന്ന് ഓഗസ്റ്റ് അഞ്ചിന് ചെന്നൈയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായും സൂചനയുണ്ട്. നടന്റെ മകളുടെ ഭർതൃപിതാവിന്റെ ഫാംഹൗസിലേക്കാണ് ഇവയെ എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിവരം.

അപൂർവ ഇനത്തിൽപ്പെട്ട വന്യജീവികളെ വ്യക്തികൾ കൈവശം വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ നിലപാട്. വനംവകുപ്പിന്റെ നോട്ടീസിന് വിക്രം നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

spot_img

Related news

ഓണാവധിയിൽ കേരളത്തിലേക്ക് കൂടുതൽ യാത്രാ സൗകര്യം; കർണാടകയിൽ നിന്ന് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണാവധിയിലെ യാത്രാത്തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക...

സ്വാതന്ത്ര്യദിനം: രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് ശശിധരൻ ശങ്കരന് ധീരതയ്ക്കുള്ള മെഡൽ

ഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു. പൊലീസ്, ഫയർ...

രാജ്യത്ത് പുതിയ സെൻസസിന് കളമൊരുങ്ങുന്നു; ചോദ്യാവലി പുറത്തിറക്കി, ആദ്യമായി ജാതിവിവരങ്ങളും ശേഖരിക്കും

ഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യാവലി കേന്ദ്ര സർക്കാർ പുറത്തിറക്കി....

ഓൺലൈൻ ടാക്സി യാത്രക്കാർക്ക് ആശ്വാസം; യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുതെന്ന് കേന്ദ്രം

ഡൽഹി: ഓൺലൈൻ ടാക്സി യാത്രക്കാർക്ക് ആശ്വാസമായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം....

ലഡാക്കിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി

ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ...