നീറ്റ് പരീക്ഷ റദ്ദാക്കണം: വിദ്യാഭ്യാസ അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് വിജയ്

നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിയമപരമായി പരിഹാരം കാണണം. നീറ്റിൽ കൃത്യമായ നിലപാട് ടി.വി.കെ എടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്നും സി. ജോസഫ് വിജയ് എക്സിൽ കുറിച്ചു.

ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട ടിവികെ പാർട്ടി, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു.വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കിൽ, ആ വിഷയം പരിഹരിക്കണം. സംസ്ഥാന സർക്കാരുകൾക്ക് പൂർണ അധികാരം നൽകുന്നത് വരെ താൽക്കാലിക നടപടിയായി സ്പെഷ്യൽ കണ്‍കറന്‍റ് ലിസ്റ്റ് രൂപീകരിക്കണമെന്ന നിർദേശവും ടി.വി.കെ മുന്നോട്ടുവയ്ക്കുന്നു.

നീറ്റ് റദ്ദാക്കുമെന്ന് ഡി.എം.കെ ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകിയെന്ന് ടി.വി.കെ വിമർശിച്ചു. അധികാരത്തിൽ വന്നാൽ നീറ്റ് റദ്ദാക്കുമെന്ന് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഡി.എം.കെ വാഗ്ദാനം ചെയ്തിരുന്നു. “നീറ്റ് ഞങ്ങൾ തന്നെ റദ്ദാക്കും” എന്ന് വ്യാജ വാഗ്ദാനം നൽകി വോട്ട് നേടുന്ന വഞ്ചനാപരമായ രാഷ്ട്രീയത്തിൽ തങ്ങൾ ഒരിക്കലും ഏർപ്പെടില്ലെന്ന് ടി.വി.കെ നേതാക്കൾ വ്യക്തമാക്കി.

spot_img

Related news

കൊളുക്കുമല സിംഹപ്പാറയിൽ തലകറങ്ങി 200 അടി താഴേക്ക് വീണു; ചെന്നൈ സ്വദേശിയായ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി!

ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയില്‍ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ...

കാസർകോട് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരുക്ക്!

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഏഴ്...

വിടവാങ്ങലിലും തണലായി പൊതുപ്രവർത്തകൻ; കൗൺസിലർ അജിത് കുമാറിന്റെ അവയവങ്ങൾ ഇനി 5 പേർക്ക് പുതുജീവനേകും!

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കൊല്ലം സ്വദേശി ബി അജിത് കുമാറിന്റെ...

ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; നഴ്‌സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു!

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനി മരിച്ചു. പരീക്ഷ കഴിഞ്ഞ്...

ഏകമകന്റെ വേർപാടിലെ മനോവിഷമം; വൈപ്പിനിൽ വയോധിക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം വൈപ്പിനിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ...