റാഗിങ് തടയാൻ പുതിയ നിയമം; സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക മൊബൈൽ ആപ്പ് വരുന്നു!

തിരുവനന്തപുരം: റാഗിങ് തടയാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെയായിരുന്നു പ്രഖ്യാപനം. വിദ്യാർത്ഥികൾക്ക് ആപ്പിലൂടെ നേരിട്ട് പരാതികൾ നൽകാൻ കഴിയുമെന്നും റാഗിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പി.എം. ശ്രീ പദ്ധതിയെ സംബന്ധിച്ചുള്ള ഉപസമിതി റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു. പ്രസിഡന്റിന്റെ പരാതികൾ കേട്ടതായും, ആരെയും കാണുന്നതിൽ വിലക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്.എച്ച്. കോളേജിൽ അലോഷ്യസ് സേവ്യറെ പ്രത്യേകം കണ്ടിട്ടില്ലെന്നും തിരക്കിനിടെ കണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഡൽഹിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി അത്യന്തം മോശമായിരുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഡൽഹിയിൽ നടന്നത് നരനായാട്ടാണെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. റാമിന്റെ അറസ്റ്റിൽ വീഴ്ച സംഭവിച്ചെന്നും ആഭ്യന്തര മന്ത്രി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ടാറ്റ ഗ്രൂപ്പിന്റെ പ്രതിനിധികൾ തന്നെ നേരിൽ കണ്ടതായും കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള താൽപര്യം അവർ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് വിഷയത്തിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കാൻ ഇടത് സർക്കാർ നേരത്തെ സമ്മതിച്ചിരുന്നുവെന്നും പിന്നീട് അത് മാറ്റിവെച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വർഗീയത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ടിൽ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്നും, അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകാനുള്ള ശ്രമങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അജിത് കുമാറിനെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചതും താനാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ സ്റ്റാഫ് നിയമന നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

spot_img

Related news

നീറ്റ് പരീക്ഷ റദ്ദാക്കണം: വിദ്യാഭ്യാസ അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് വിജയ്

നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ...

കൊളുക്കുമല സിംഹപ്പാറയിൽ തലകറങ്ങി 200 അടി താഴേക്ക് വീണു; ചെന്നൈ സ്വദേശിയായ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി!

ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയില്‍ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ...

കാസർകോട് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരുക്ക്!

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഏഴ്...

വിടവാങ്ങലിലും തണലായി പൊതുപ്രവർത്തകൻ; കൗൺസിലർ അജിത് കുമാറിന്റെ അവയവങ്ങൾ ഇനി 5 പേർക്ക് പുതുജീവനേകും!

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കൊല്ലം സ്വദേശി ബി അജിത് കുമാറിന്റെ...

ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; നഴ്‌സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു!

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനി മരിച്ചു. പരീക്ഷ കഴിഞ്ഞ്...