ആശുപത്രികൾ രോഗിസൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. തുടർച്ചയായ പരാതികളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകൾ എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.

രോഗീ പരിചരണം, കമ്മ്യൂണിക്കേഷൻ സ്കിൽ, പെരുമാറ്റ രീതി, സേവന ധാർമികത എന്നിവയിൽ പരിശീലനം നൽകും. മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള മറ്റെല്ലാ വിഭാഗം ആശുപത്രി ജീവനക്കാർക്കും പരിശീലനം നിർബന്ധമാണ്. രണ്ട് മാസത്തിനകം പരിശീലനം പൂർത്തിയാക്കാനാണ് നിർദേശം. മെഡിക്കൽ കോളേജ് മുതൽ താലൂക്ക് വരെയുള്ള ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം നൽകും. ആശുപത്രികളിലെ സുരക്ഷ ജീവനക്കാർക്കും നിർബന്ധിത പരിശീലനം നൽകും.

spot_img

Related news

പൊലീസ് സ്റ്റേഷനിൽ കയറി പ്രതികളെ ഇറക്കാൻ ശ്രമിച്ച സി.ഐ പിടിയിൽ

സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ച സി.ഐ .കസ്റ്റഡിയിൽ. നെടുമങ്ങാട് പൊലീസ്...

വൈദ്യുതി പ്രതിസന്ധി കടുക്കുന്നു; പരിഹാരത്തിനായി 200 മെഗാവാട്ട് അധികമായി വാങ്ങാൻ കെഎസ്ഇബി അടിയന്തര നടപടിയിലേക്ക്!

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കെഎസ്ഇബിയുടെ അടിയന്തര നീക്കം. 200...