ഷൊർണൂരിൽ നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി

പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി. കുടുംബം മൈസൂരു ജില്ലയിലെ ചാമരാജ് നഗരിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതോടെ ദിവസങ്ങളായി നീണ്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കഴിഞ്ഞ ജൂലൈ 9-ന് പുലർച്ചെ മുതൽ കാണാതായത്. ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിനിടെ കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്ന് വാഹനം പുറപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഈ തെളിവുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചത്.

തുടർന്നുള്ള പരിശോധനയിലാണ് കുടുംബം ചാമരാജ് നഗരിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. കുടുംബത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, തിരച്ചിലിന്റെ ഭാഗമായി ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിലെത്തി അന്വേഷണ സംഘത്തോടൊപ്പം സഹകരിക്കുന്നുണ്ട്. കുടുംബം കർണാടകയിലെത്തിയ സാഹചര്യവും നിലവിലെ അവസ്ഥയും സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

spot_img

Related news

വംശനാശ ഭീഷണി നേരിടുന്ന നീലഗിരി ലങ്കുറിന് തിരുവനന്തപുരം മൃഗശാലയിൽ ജനനം; 12 വർഷത്തിന് ശേഷം അപൂർവ നേട്ടം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നീലഗിരി ലങ്കുർ ഇനത്തിലുള്ള കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു....

ലീഗ് മന്ത്രിമാരുടെ യോഗം നാളെ; പരാതികളും വിമർശനങ്ങളും നേതൃത്വത്തിന്റെ ചർച്ചയ്ക്ക്

മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതികൾക്കിടെ മുസ്ലിം ലീഗ് മന്ത്രിമാരുടെ യോഗം...

വൈദ്യുതി മുടങ്ങിയതിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരന് മർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരന് മർദനമേറ്റതായി പരാതി. മാള...

തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കി; ഒന്നാം സമ്മാനം 30 കോടി രൂപ

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി...

മമ്മുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്; തൊപ്പി ഇപ്പോഴും ഒളിവിൽ

മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ മമ്മു എന്ന മുഹമ്മദ്...