‘വിഴിഞ്ഞത്ത് വരും എംഎസ്‌സി ടെർമിനൽ’; അദാനിയുടെ പ്രഖ്യാപനത്തിന് മുൻപേ ഓഹരി വിൽപ്പനയെ അനുകൂലിച്ച് ദേശാഭിമാനി വാർത്ത

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐഎം കടുത്ത പ്രതിരോധത്തിൽ. വിഴിഞ്ഞത്തെ ഓഹരി വിൽപ്പനയെക്കുറിച്ച് തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് സിപിഐഎം നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും, ഈ നീക്കത്തെ പൂർണ്ണമായി അനുകൂലിച്ചും പുകഴ്ത്തിയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ അദാനി ഗ്രൂപ്പ് ഔദ്യോഗികമായി പുറത്തുവിട്ടത് ജൂൺ മുപ്പതിനാണ്.

എന്നാൽ ഇതിനും ആഴ്ചകൾക്ക് മുൻപ്, ജൂൺ അഞ്ചിലെ ദേശാഭിമാനി തിരുവനന്തപുരം എഡിഷനിലാണ് ഓഹരി വാങ്ങാനുള്ള എംഎസ്‌സി കമ്പനിയുടെ നീക്കത്തെ പുകഴ്ത്തിക്കൊണ്ട് വാർത്ത പ്രസിദ്ധീകരിച്ചത്. വിഴിഞ്ഞത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎം നിലവിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടയിലാണ്, അവർ തന്നെ ഇതിനെ അനുകൂലിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിരിക്കുന്നത്. ‘വിഴിഞ്ഞത്ത് വരും എംഎസ്‌സി ടെർമിനൽ’ എന്ന തലക്കെട്ടോടെ സുനീഷ് ജോ എന്ന റിപ്പോർട്ടറുടെ ബൈ ലൈനിലാണ് ദേശാഭിമാനിയിൽ വാർത്ത വന്നിരുന്നത്.

വിഴിഞ്ഞം തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിങ് കമ്പനിയായ എംഎസ്‌സിയുടെ ടെർമിനൽ വരാൻ സാധ്യതയേറി. ഇതിന്റെ ഭാഗമായി അവർ തുറമുഖത്തിന്റെ ഓഹരികൾ വാങ്ങും. 49 ശതമാനം വരെ ഓഹരിയാണ് എംഎസ്‌സി ലക്ഷ്യമിടുന്നത്. അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും എംഎസ്‌സി പ്രതിനിധികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒരുവർഷത്തിന് ശേഷം അതിന്റെ 25 ശതമാനം ഒഴിച്ചുള്ള ഓഹരികൾ വിൽക്കാൻ സാധിക്കും. കരാറിലെ ഈ വ്യവസ്ഥ അനുസരിച്ചാണ് നിലവിൽ ഓഹരി വിപണന ചർച്ചകൾ പുരോഗമിക്കുന്നത്. വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് പാർട്ടി നേതൃത്വം കൈമലർത്തുമ്പോൾ, കരാർ വ്യവസ്ഥകൾ കൃത്യമായി ഉദ്ധരിച്ചുകൊണ്ട് മുഖപത്രത്തിൽ വന്ന വാർത്ത സിപിഐഎമ്മിനെ രാഷ്ട്രീയമായി വലിയ തോതിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

spot_img

Related news

‘ചായപ്പൈസ കൊടുക്കാൻ മറന്നു, തിരികെ നടന്നു!’; കള്ളാടി ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട നടുക്കം മാറാതെ സൂപ്പർവൈസർ

വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ നിന്ന് താൻ...

കള്ളാടിയിലെ തോട്ടിൽ ജീവന്റെ സ്പന്ദനം തേടി ഫയർഫോഴ്‌സ്; മരിച്ച തൊഴിലാളികളുടെ മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക്!

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള...

കേരളത്തിൽ കനത്ത മഴ തുടരുന്നു; മലപ്പുറം ഉൾപ്പെടെ 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വടക്കൻ കേരളത്തിൽ ജാഗ്രത!

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ...

ഇനി 25 കോടിയല്ല, അതുക്കും മേലെ! ഓണം ബമ്പർ അടിച്ചാൽ ഇനി 30 കോടി; ടിക്കറ്റ് വിലയിൽ മാറ്റമില്ല!

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുക സർക്കാർ...

‘ആദ്യ ഉത്തരവ് എഴുതിയത് പ്രതിയാണോ? ആ പദവിയിലിരിക്കാൻ യോഗ്യനല്ല’; വ്യവസായ സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് സെക്രട്ടറി...