മത്സ്യവിലയ്ക്ക് പിന്നാലെ മുട്ടവിലയും റോക്കറ്റ് പോലെ! തട്ടുകടകൾക്കും ബേക്കറികൾക്കും കനത്ത തിരിച്ചടി

സംസ്ഥാനത്ത് കോഴിമുട്ട വില സർവകാല റെക്കോർഡില്‍. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്നാട്ടിലെ നാമക്കലില്‍ മുട്ടയുടെ മൊത്തവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 6.45 രൂപയാണ്. ഇതേതുടർന്ന് കേരളത്തിലെ ചില്ലറ വിപണികളില്‍ ഒരു മുട്ടയുടെ വില 7.50 മുതല്‍ എട്ട് വരെയായി വർധിച്ചിട്ടുണ്ട്.

നാമക്കലില്‍ ദിവസേന അഞ്ചരക്കോടി മുട്ടകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. അതില്‍ മൂന്നരക്കോടി മുട്ടയും കേരളത്തിലേക്കാണ് എത്തുന്നത്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികള്‍ക്കായി പ്രതിദിനം 75 ലക്ഷത്തോളം മുട്ടകള്‍ മാറ്റിവയ്ക്കുന്നു.

മത്സ്യവില വർധനവിനെ തുടർന്ന് മുട്ടയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. വിപണിയില്‍ ആവശ്യക്കാർ വർധിച്ചത് വിലവർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മുട്ടയുടെ ലഭ്യതക്കുറവും കോഴി വളർത്തലിലെ ഉല്‍പാദനച്ചെലവും വിലവർധനയെ ബാധിച്ചു. അസംസ്കൃത വസ്തുക്കളുടെ വില കൂടിയതോടെ കോഴിത്തീറ്റയുടെ വിലയും കൂടി. 50 കിലോയുടെ ഒരു ചാക്കിന് ഇപ്പോള്‍ 2,300 രൂപവരെയാണ് വില. ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത വേനല്‍ കാരണം ഫാമുകളില്‍ കോഴികളുടെ മരണനിരക്ക് കൂടുകയും മുട്ട ഉല്‍പാദനം 15 മുതല്‍ 20 ശതമാനം വരെ കുറയുകയും ചെയ്തു. ഇന്ധന വിലയിലുണ്ടായ വർധനവ് മുട്ട വിതരണത്തിനുള്ള ഗതാഗത ചെലവും കൂട്ടി.

പഫ്സ്, കേക്കുകള്‍, തുടങ്ങി മുട്ട വിഭവങ്ങള്‍ ഉണ്ടാക്കുന്ന ബേക്കറികള്‍ക്കും തട്ടുകടകള്‍ക്കും ഈ വിലക്കയറ്റം കനത്ത തിരിച്ചടിയാണ്. ഉല്‍പന്നങ്ങളുടെ വില കൂട്ടാനോ അളവ് കുറയ്ക്കാനോ അവർ നിർബന്ധിതരാകുന്നുണ്ടെന്നും സാധാരണക്കാരുടെ വീടുകളില്‍ പ്രോട്ടീന്റെ പ്രധാന സ്രോതസായ മുട്ടയുടെ വില കൂടിയത് പ്രതിമാസ ചെലവ് വർധിപ്പിച്ചിട്ടുണ്ടെന്നും ഓള്‍ കേരള പൗള്‍ട്രി ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബൈജു കടവൻ പറയുന്നു.

spot_img

Related news

ജലപീരങ്കിയിൽ മലിനജലം; കുപ്പിയുമായി പിണറായി സഭയിൽ, ‘പഴയ ടാങ്കറാകാമെന്ന്’ ചെന്നിത്തല!

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ മലിന...

കറണ്ട് കണക്ഷന് അയ്യായിരം! കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ വിജിലൻസ് വലയിൽ

കെ.എസ്.ഇ.ബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം പിടികൂടി. കൊട്ടിയം തഴുത്തല സ്വദേശി...

‘അമ്മ’യിൽ പൊട്ടിത്തെറി തുടരുന്നു; ശ്വേതയ്ക്ക് പിന്തുണയുമായി മല്ലിക സുകുമാരനും രാജിവെച്ചു!

അമ്മയിലെ പൊട്ടിത്തെറി. മല്ലിക സുകുമാരനും രാജിവച്ചു. ശ്വേതയ്ക്കൊപ്പം എന്ന് മല്ലിക സുകുമാരന്റെ...

ചിക്കൻ കറിയുടെ അളവ് കുറഞ്ഞു; തിരുവനന്തപുരത്ത് ബാർ ജീവനക്കാരനെ തല്ലിച്ചതച്ച രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച...

മദ്യവ്യാപനം കൂട്ടുന്ന ബജറ്റ് തീരുമാനം അപകടകരം; വിമർശനവുമായി കെ.എൻ. ബാലഗോപാൽ

മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടുമെന്ന് കെ.എൻ. ബാലഗോപാൽ. മുൻ സർക്കാരിൻ്റെ കാലത്ത്...