കിഴക്കമ്പലത്ത് കുടിയൊഴിപ്പിക്കലിനെതിരെ സ്ത്രീകളും കുട്ടികളും തെരുവിൽ; സംഘർഷത്തിന് പിന്നാലെ നടപടി നിർത്തിവെക്കാൻ പോലീസിന് നിർദ്ദേശം!

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഇന്ന് രാവിലെ മുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പൊലീസിൻ്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവെക്കുകയായിരുന്നു. സ്ഥലത്ത് വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. 

അതേസമയം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രതിഷേധം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. കൊച്ചി പൊലീസിനോട് നടപടി നിർത്തിവെക്കാൻ‌ ചെന്നിത്തല നിർദേശം നൽകി. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് നിന്ന് പൊലീസ് പിരിഞ്ഞുപോയി. നിലവിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല. 

spot_img

Related news

പി.എ. മുഹമ്മദ് റിയാസിനെതിരെ ബിജെപിയുടെ വ്യക്തി അധിക്ഷേപം; ‘രണ്ടാം ജിന്ന’ പരാമർശത്തിൽ വിവാദം

വന്ദേമാതരം വിവാദത്തിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ബിജെപിയും തമ്മിലുള്ള...

കൂട്ടുകാരന്റെ കല്യാണത്തിന് പോയി, മടക്കം മരണത്തിലേക്ക്; വള്ളുവമ്പ്രത്ത് ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വള്ളുവമ്പ്രത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരിച്ചു. സുഹൃത്തിന്റെ വിവാഹവീട്ടിലേക്ക്...

സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വടക്കൻ-മധ്യ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ...

മിൽമ പാൽ വില 56 രൂപയാകും; ജൂൺ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

തിരുവനന്തപുരം: മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. ഇതോടെ...