മിൽമ പാൽ വില 56 രൂപയാകും; ജൂൺ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

തിരുവനന്തപുരം: മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. ഇതോടെ ലിറ്ററിന് 56 രൂപയാകും. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്കും നല്‍കാനാണ് തീരുമാനം.

കര്‍ഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വര്‍ധനവ് തീരുമാനിച്ചത്. വില വര്‍ധിപ്പിക്കല്‍ നടപടികളിലേക്ക് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് മില്‍മ കടക്കുന്നത്. ശേഷം മൂന്നംഗ പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പാലിന് വില വര്‍ധിക്കുന്നതോടെ മില്‍മ പുറത്തിറക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കും.

spot_img

Related news

പി.എ. മുഹമ്മദ് റിയാസിനെതിരെ ബിജെപിയുടെ വ്യക്തി അധിക്ഷേപം; ‘രണ്ടാം ജിന്ന’ പരാമർശത്തിൽ വിവാദം

വന്ദേമാതരം വിവാദത്തിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ബിജെപിയും തമ്മിലുള്ള...

കൂട്ടുകാരന്റെ കല്യാണത്തിന് പോയി, മടക്കം മരണത്തിലേക്ക്; വള്ളുവമ്പ്രത്ത് ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വള്ളുവമ്പ്രത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരിച്ചു. സുഹൃത്തിന്റെ വിവാഹവീട്ടിലേക്ക്...

സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വടക്കൻ-മധ്യ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ...

കിഴക്കമ്പലത്ത് കുടിയൊഴിപ്പിക്കലിനെതിരെ സ്ത്രീകളും കുട്ടികളും തെരുവിൽ; സംഘർഷത്തിന് പിന്നാലെ നടപടി നിർത്തിവെക്കാൻ പോലീസിന് നിർദ്ദേശം!

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ...