‘മേനോൻ’ വിളിയിൽ കോൺഗ്രസിൽ പുകച്ചിൽ; സത്യപ്രതിജ്ഞാ വിവാദത്തിൽ വി.ഡി സതീശനെതിരെയും അനുകൂലിച്ചും നേതാക്കൾ പരസ്യരംഗത്ത്!

പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ രാഷ്ട്രീയ കേരളത്തിൽ ‘ജാതിവാൽ’ വിവാദം കത്തുന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ സത്യപ്രതിജ്ഞയിൽ ‘മേനോൻ’ എന്ന് പേരിനൊപ്പം ചേർത്തതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നത രൂക്ഷമായിരിക്കുകയാണ്. സതീശനെതിരെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയപ്പോൾ, പിന്തുണയുമായി പ്രമുഖ നേതാക്കളും ഫേസ്ബുക്കിൽ കുറിച്ചു. ഇതിനിടെ, സത്യപ്രതിജ്ഞയിലെ വന്ദേമാതര വിവാദം സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് സി.പി.ഐ.എം നീക്കം.

‘വടശേരി ദാമോദരൻ മേനോൻ സതീശൻ’ എന്ന് ചൊല്ലി പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ അധികാരമേറ്റത് കോൺഗ്രസിനുള്ളിൽ വലിയൊരു ആശയപരമായ തർക്കത്തിനാണ് വഴിതുറന്നിരിക്കുന്നത്. മുൻപ് ഒരിടത്തും ഉപയോഗിക്കാത്ത ജാതിവാൽ സതീശൻ സത്യപ്രതിജ്ഞയിൽ എന്തിനാണ് പ്രയോഗിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. കോൺഗ്രസ് നേതാക്കളായ ജിന്റോ ജോണും വി.ആർ അനൂപും മുഖ്യമന്ത്രിയുടെ ഈ നടപടിയെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി.

സോ കോൾഡ് അപ്പർ കാസ്റ്റുകാർക്ക് മാത്രമാണ് ജാതിവാലുകളുടെ പ്രിവിലേജ് ഉള്ളതെന്നും, കോൺഗ്രസിന്റെ സെൻട്രൽ ലെഫ്റ്റ് ഐഡിയോളജി പ്രകാരം ജാതിവാലുകൾ അധികഭാരമാണെന്നും ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ അംബേദ്ക്കറെ വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്നായിരുന്നു കോൺഗ്രസ് നേതാവ് വി.ആർ അനൂപിന്റെ വിമർശനം. ജാതി ഒരേസമയം സാമൂഹിക മൂലധനവും സാമൂഹിക അധികാരവുമാണെന്നും അനൂപ് ചൂണ്ടിക്കാട്ടി.

എന്നാൽ, മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണയുമായി ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും രംഗത്തുണ്ട്. പേരിലാണ് കോൺഗ്രസ് മൂല്യം എന്നത് അബദ്ധധാരണയാണെന്നും, വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത് നിലപാടുകളാണെന്നുമാണ് രാജു പി. നായരുടെ പ്രതികരണം. സത്യപ്രതിജ്ഞയിൽ സ്വന്തം പിതാവിന്റെ പേര് ഉറക്കെ പറഞ്ഞതിൽ ആരും മറ്റ് അർത്ഥം കാണേണ്ടതില്ലെന്ന് ബി.ആർ.എം ഷെഫീറും വ്യക്തമാക്കി. വി.ഡി.എസിനെ പരിഹസിക്കുന്ന സൈബർ സഖാക്കൾ നമ്പൂതിരിപ്പാടും നായനാരും ജാതിപ്പേരുകളാണെന്ന് മറക്കരുതെന്നും ഷെഫീർ ഓർമ്മിപ്പിച്ചു.

കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടയിലേക്ക് പരിഹാസവുമായി സി.പി.ഐ.എം നേതാവ് പി. സരിനും എത്തിക്കഴിഞ്ഞു. സിനിമയിലെ ‘ദിൽമാൻ ഇടക്കൊച്ചി’യെ ജനം ‘DUDE’ എന്ന് വിളിച്ചതുപോലെ, ഇനി മുഖ്യമന്ത്രിയെ ‘മേനോൻ സാറേ’ എന്ന് വിളിക്കണോ എന്നാണ് സരിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

ജാതിവാൽ വിവാദത്തിന് പുറമെ, സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതര വിവാദവും സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ സി.പി.ഐ.എം ഒരുങ്ങുകയാണ്. ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ചത് യു.ഡി.എഫ് സർക്കാരിന്റെ കൂടി അറിവോടെയാണെന്നാണ് സി.പി.ഐ.എം വാദം. വേദിയിലെ സീറ്റിന്റെ കാര്യത്തിൽ രാജ്ഭവൻ കൊണ്ടുവന്ന നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മാറ്റിയെങ്കിലും, വന്ദേമാതരത്തിന്റെ കാര്യത്തിൽ സർക്കാർ മൗനം പാലിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. എന്തായാലും, അധികാരമേറ്റ ആദ്യ നാളുകളിൽ തന്നെ ജാതിപ്പേരിന്റെയും വന്ദേമാതരത്തിന്റെയും പേരിൽ പുതിയ സർക്കാർ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് കേരളം കാണുന്നത്.

spot_img

Related news

പ്രതിസ്ഥാനത്ത് പൂവൻകോഴി! 74-കാരിക്ക് നേരെ ക്രൂരമായ കോഴി ആക്രമണം; മുഖത്ത് 12 തുന്നലുകൾ

കടയിൽ പോയി മടങ്ങിയ 74-കാരിക്ക് നേരെ പൂവൻകോഴി ക്രൂരമായ ആക്രമണം. കോഴിയുടെ...

സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ റദ്ദാക്കി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും ജനകീയ സമരങ്ങൾക്കും വഴിവെച്ച കെ-റെയിൽ (സിൽവർ...

തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി; പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് ‘താമരത്താങ്ങിൽ’: കെ.കെ രാഗേഷ്

രാഷ്ട്രീയ കേരളത്തിൽ നിന്നുള്ള പ്രധാന വാർത്തകൾ. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ...

കുശലാന്വേഷണത്തിനെത്തി, പിന്നാലെ ക്രൂരത; 85-കാരിയുടെ കമ്മൽ വലിച്ചുപറിച്ച അയൽവാസി പിടിയിൽ

മാനന്തവാടി: അയല്‍വാസിയുടെ വീട്ടില്‍ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മല്‍...