തേങ്ങാവില കൂപ്പുകുത്തുന്നു; കർഷകർ ആശങ്കയിൽ

കേരകർഷകരെ ആശങ്കയിലാക്കി തേങ്ങവില കുത്തനെ താഴേക്ക്. ഒരു മാസംമുമ്പ് കിലോഗ്രാമിന് 70രൂപവരെ ലഭിച്ചിരുന്നത് ഇപ്പോൾ 50-55 രൂപയിലെത്തി. ചില്ലറവിൽപ്പന വില 80 രൂപയിൽനിന്ന് 60-65 രൂപയിലെത്തി.

ഫെബ്രുവരിമുതൽ മേയ് വരെയാണ് കേരളത്തിൽ നാളികേര ഉത്പാദനം കൂടുതലുള്ള സമയം. ഈ സമയത്ത് വില കുറയാറുണ്ടെങ്കിലും നേരത്തേയുള്ള ഇടിവ് കർഷകർക്ക് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്.അയൽസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ തേങ്ങവരുന്നതാണ് ഇപ്പോഴുള്ള വിലയിടിവിന് കാരണമെന്ന് നാളികേര മൊത്തവ്യാപാരികൾ പറയുന്നു. വരുംമാസങ്ങളിൽ കേരളത്തിൽ ഉത്പാദനം കൂടുന്നതോടെ വില വീണ്ടും താഴേക്ക് പോകുമെന്നാണ് വിലയിരുത്തൽ.

വൻകിട വെളിച്ചെണ്ണ ഉത്പാദക കമ്പനികൾ സ്റ്റോക്ക് ചെയ്തിരിക്കുന്ന കൊപ്ര വിറ്റഴിക്കുന്നതും വിലയിടിവിന് കാരണമായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. തെങ്ങ് കയറുന്നതിനുള്ള കൂലിയും മറ്റ് ചെലവുകളും ഉയർന്ന സാഹചര്യത്തിൽ തേങ്ങയ്ക്ക് കിലോഗ്രാമിന് 50രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാനാവുകയുള്ളൂവെന്ന് മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിലെ കർഷകനായ ഷാജി ജോസഫ് പറഞ്ഞു. വിലയിടിവ് തടയുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം. തേങ്ങയ്ക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള താങ്ങുവില 34 രൂപയാണ്. ഇത് വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്.

വെളിച്ചെണ്ണ വിലയും കുറഞ്ഞു

തേങ്ങവില ഇടിഞ്ഞതോടെ വെളിച്ചെണ്ണവിലയും കുറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കേരഫെഡിന്റെ കേര വെളിച്ചെണ്ണവില ഒരുമാസം മുമ്പ് ലിറ്ററിന് 479 രൂപ ആയിരുന്നത് 424 ആയി കുറച്ചു. നാട്ടിൻപുറങ്ങളിലെ സ്വകാര്യ കൊപ്ര മില്ലുകാരും വില കുറച്ചു. ഒരുമാസംമുമ്പ് ലിറ്ററിന് 460 രൂപയായിരുന്നത് 380 രൂപയായി.

spot_img

Related news

കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; കടവന്ത്രയിൽ എസ്.എച്ച് കോളേജ് – ലോ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

കൊച്ചി: കൊച്ചിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കടവന്ത്ര സൗത്ത് ജനത...

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; എല്ലാ നടപടിക്രമങ്ങളും ലംഘിച്ചു, ഫയലുകളിൽ വലിയ അവ്യക്തതയെന്ന് മന്ത്രി ഒ.ജെ. ജനീഷ്

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒ.ജെ. ജനീഷ്....

റബീഉൽ അവ്വൽ മാസപ്പിറവി; നബിദിനം ഓഗസ്റ്റ് 25 ചൊവ്വാഴ്ച

ഇസ്ലാമിക കലണ്ടറിലെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നായ റബീഉൽ അവ്വലിന് തുടക്കമായി. ഇന്ന് ഓഗസ്റ്റ്...

ഉത്തരാഖണ്ഡ് ചമോലിയിൽ തുരങ്ക നിർമാണത്തിനിടെ മണ്ണും വെള്ളവും കുത്തിയൊഴുകി വൻ ദുരന്തം; ഏഴ് തൊഴിലാളികൾ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ തുരങ്ക നിർമാണത്തിനിടെ മണ്ണും വെള്ളവും കുത്തിയൊഴുകിയുണ്ടായ അപകടത്തിൽ...