വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ് (55) പിടിയിലായത്. ചങ്ങരംകുളം കക്കിടിപ്പുറത്താണ് അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് ജലസേചനം നടത്തിയത്. വയലില്‍ കൃഷിക്ക് വെള്ളം പമ്പ് ചെയ്യാന്‍ സമീപത്തു കൂടെ പോകുന്ന വൈദ്യുതി കമ്പിയില്‍നിന്ന് കമ്പി കൊളുത്തി വൈദ്യുതി എടുക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ചങ്ങരംകുളം പൊലീസ്, ചങ്ങരംകുളം കെ.എസ്.ഇ.ബി അധികൃതര്‍ എന്നിവരുടെ ഇടപെടലിലൂടെ മലപ്പുറം വിജിലന്‍സ് സംഘം സ്ഥലം സന്ദര്‍ശിക്കുകയും വൈദ്യുതി മോഷണം ബോധ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജലസേചനത്തിന് ഉപയോഗിച്ച പമ്പ്‌സെറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് പിഴ ചുമത്തിയതായി വിജിലന്‍സ് പറഞ്ഞു.

spot_img

Related news

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ‘സൈ ഹണ്ട്’; മലപ്പുറത്ത് 194 കേസുകൾ,94 അറസ്റ്റ്

മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കേരള പൊലീസ് നടപ്പാക്കുന്ന ‘സൈ ഹണ്ട്’ ഓപ്പറേഷന്റെ...

മീൻ വാരാനെന്ന് പറഞ്ഞ് ഭർത്താവ് കൊണ്ടുപോയി, ഫൗസിയയെ കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ…

മലപ്പുറം തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പൊലീസ്. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയാണ്...

തിരൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന ഭർത്താവ് കസ്റ്റഡിയിൽ

തിരൂർ: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി; വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

എംപയർ കോളേജിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ ബോധവത്കരണ പരിപാടിയും പ്രദർശനവും സംഘടിപ്പിച്ചു

NDRF-ന്റെ നേതൃത്വത്തിൽ എംപയർ കോളേജ് ഓഫ് സയൻസിൽ ദുരന്തനിവാരണ ബോധവത്കരണ പരിപാടി...