കോഴിക്കോട് ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സ്വദേശി കെ ഷംസുദ്ദീനാണ് പരുക്കേറ്റത്. ആത്മഹത്യാശ്രമമാണെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം.

ഷംസുദ്ദീനെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. മാവൂര്‍ റോഡിലെ ചഇഗ ലോഡ്ജില്‍ ബന്ധുക്കള്‍ എത്തിയെങ്കിലും പൊലീസ് എത്താതെ മുറിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ലോഡ്ജ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി മുറി തുറക്കുകയായിരുന്നു.

നെറ്റിയില്‍ പരിക്കേറ്റ് കിടക്കയില്‍ വീണ് കിടന്ന ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിയില്‍ നിന്ന് എയര്‍ഗണ്ണും കണ്ടെടുത്തു.

spot_img

Related news

യൂട്യൂബർ ‘തൊപ്പി’ക്കെതിരായ പരാതികൾ കളമശ്ശേരി പൊലീസിന്; പ്രാഥമിക അന്വേഷണം ഉടൻ; കുരുക്ക് മുറുകുന്നു!

യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന് കൈമാറി....

13 ദിവസത്തിൽ 41 മരണം! സംസ്ഥാനത്ത് പനിപ്പേടി; കുട്ടികളുമായി പുറത്തുപോകരുതെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം!

തിരുവനന്തപുരം: പകർച്ചവ്യാധി ഭീതിയില്‍ സംസ്ഥാനം. പതിമൂന്ന് ദിവസത്തിനിടെ നാല്‍പത്തിയൊന്ന് പേര്‍ക്കാണ് ജീവന്‍...

കനത്ത ജാഗ്രത; കോഴിക്കോട്ട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു, സംസ്ഥാനത്ത് പനിപ്പേടി!

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...

സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യർ അന്തരിച്ചു

പാലക്കാട്: തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു....

കോഴിയും മുട്ടയും ഫിനിഷ്! വയറുനിറച്ച് കോഴിക്കൂട്ടിൽ വിശ്രമിച്ച മൂർഖനെ പൊക്കി സ്നേക്ക് റെസ്ക്യൂവർ

പാലക്കാട്: കോഴിക്കൂട്ടിൽ കയറി കോഴിയെ കൊല്ലുകയും ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖൻ...