മക്കളെ സ്വീകരിക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയയാള്‍ പാളത്തിനരികെ മരിച്ച നിലയില്‍

മലപ്പുറം തിരൂരങ്ങാടി നാട്ടില്‍ നിന്നെത്തുന്ന മക്കളെ സ്വീകരിക്കാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയയാള്‍ റെയില്‍ പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടിയില്‍ താമസക്കാരനും കൊല്ലം പുന്നല പിറവന്തൂര്‍ സ്വദേശിയുമായ തെക്കേവിള വീട്ടില്‍ എസ്.ഇസ്മായില്‍ റാവുത്തര്‍ (70) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3 ന് പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇദ്ദേഹം ഏതാനും വര്‍ഷമായി മൂത്തമകള്‍ സജീനയുടെ കൂടെ പരപ്പനങ്ങാടിയിലെ ഇവരുടെ വീട്ടിലാണ് താമസിക്കുന്നത്. സജീനയുടെ ഭര്‍ത്താവ് മുഹമ്മദ് സഹീര്‍ സുഖമില്ലാതെ കോട്ടയ്ക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഈ വിവരമറിഞ്ഞു മറ്റു മക്കളായ സലീനയും സബീനയും മറ്റൊരു ബന്ധുവും കൂടി കൊല്ലത്ത് നിന്ന് പരപ്പനങ്ങാടിയിലേക്ക് തിരിച്ചിരുന്നു. ഇവരെ സ്വീകരിക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്താമെന്ന് ഇദ്ദേഹം മക്കളോട് പറഞ്ഞിരുന്നു. ഷൊര്‍ണൂരിലെത്തിയപ്പോള്‍ മക്കള്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. പിന്നീട് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് റെയില്‍വേ സ്‌റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് പരുക്കുകളൊന്നുമില്ലാത്തതിനാല്‍ ട്രെയിന്‍ തട്ടിയതല്ലെന്ന നിഗമനത്തിലാണ് കുടുംബം. മരണം എങ്ങനെ സംഭവിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

ഭാര്യ സൈത്തൂന്‍ ബീവി. മക്കള്‍: സജിന (നഴ്‌സ്, പരപ്പനങ്ങാടി), സലീന, സബീന. മരുമക്കള്‍. മുഹമ്മദ് സഹീര്‍ പരപ്പനങ്ങാടി, റഷീദ് പുനലൂര്‍, താജുദ്ദീന്‍ ആയൂര്‍.

spot_img

Related news

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു

പാലക്കാട് കോട്ടായിയിലെ സ്വകാര്യ റിസോർട്ടിൽ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു....

അരീക്കോട് കിണറുകളിലെ മോട്ടോർ മോഷണം വ്യാപകം; നാട്ടുകാർ ഭീതിയിൽ

മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകളിൽ നിന്ന്...

എംപയർ കോളേജിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ ബോധവത്കരണ പരിപാടിയും പ്രദർശനവും സംഘടിപ്പിച്ചു

NDRF-ന്റെ നേതൃത്വത്തിൽ എംപയർ കോളേജ് ഓഫ് സയൻസിൽ ദുരന്തനിവാരണ ബോധവത്കരണ പരിപാടി...

വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷം; നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ

കൊച്ചി: വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷമെന്ന്...

കൊല്ലത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ടതിന് പിന്നാലെ ഭാര്യ മരിച്ചു

കൊല്ലം: ഭര്‍ത്താവിനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടതിന് പിന്നാലെ...