കെഎസ്ആര്‍ടിസിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച അനന്തു പെണ്‍കുട്ടിയുടെ തലയില്‍ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടി ബഹളം വച്ചു.

ബസില്‍ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടില്‍ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയല്‍ ഏലായിലേക്ക് ചാടി. മുട്ടോളം ചേറില്‍ പുതഞ്ഞതോടെ ഓട്ടത്തിന്റെ വേഗം കുറഞ്ഞു. ഇനിയും ഓടിയാല്‍ എറിഞ്ഞു വീഴ്ത്തുമെന്നു പിന്നാലെയെത്തിയവര്‍ മുന്നറിയിപ്പു നല്‍കിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അനന്തുവിനെ പിടികൂടിയത്. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മംഗപുരത്തെ ബസ് സ്‌റ്റോപ്പില്‍ പെണ്‍കുട്ടി ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം.

spot_img

Related news

യുവതിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി. രാവിലെ പതിനൊന്നരയോടെയാണ്...

പോക്സോ കേസ്; നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്

നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്. നാല് വയസുള്ള...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ ഹൈക്കോടതിയിലേക്ക്; പുതുവര്‍ഷത്തിലെ ആദ്യ തടവുകാരിയായി ജയിലില്‍

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലില്‍ ഈ വര്‍ഷം എത്തുന്ന...

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു....

നിറത്തിന്റെ പേരില്‍ അവഹേളനത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് പിടിയില്‍

മലപ്പുറത്ത് നിറത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ്...
Click to join