ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ചുകിലോ അരി സൗജന്യമായി നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സപ്ലൈകോയുടെ കൈവശമുള്ള അരിയില്‍നിന്നാണ് വിതരണം. അരി സപ്ലൈകോ തന്നെ സ്‌കൂളുകളില്‍ നേരിട്ട് എത്തിക്കും. എട്ടാംക്ലാസ് വരെയുള്ള 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കള്‍.
24നകം വിതരണം പൂര്‍ത്തിയാക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.