മമ്മൂട്ടിയുടെ ജന്മദിനത്തിന് 40,000 രക്തദാനം; ലോകമെമ്പാടും ആരാധകരുടെ മെഗാ ക്യാമ്പയിൻ

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പയിന് ലോകമെമ്പാടും മികച്ച പ്രതികരണം. 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനിൽ ഇതിനോടകം തന്നെ പകുതിയിലധികം പേർ പങ്കാളികളായതായി സംഘാടകർ അറിയിച്ചു.

യൂറോപ്പിലെ വിവിധ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലടക്കം രക്തദാന ക്യാമ്പയിൻ സജീവമായി തുടരുകയാണ്. പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ മലയാളി സംഘടനകളും ആരാധക കൂട്ടായ്മകളും വിവിധ കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ദുബായ്, യു.എ.ഇ., ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും നിരവധി രക്തദാന പരിപാടികൾ ഇതിനോടകം നടന്നു. സെപ്റ്റംബർ 8 വരെയാണ് ക്യാമ്പയിൻ തുടരുക. കേരളത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനത്തിനായി സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം ഇവിടെ രക്തദാനം നടത്തിയത്. ക്യാമ്പയിനെക്കുറിച്ച് അന്വേഷിക്കുന്നവരുടെയും സമ്മതപത്രം നൽകുന്നവരുടെയും എണ്ണം വർധിച്ചുവരുന്നതായി സംഘാടകർ അറിയിച്ചു. സാമൂഹിക, പൊതുരംഗങ്ങളിലെ നിരവധി പ്രമുഖരും ക്യാമ്പയിന്റെ ഭാഗമായി. രമേശ് പിഷാരടി എം.എൽ.എയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി രക്തദാനം നടത്തി.

എം.ജി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 11 സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത 7,500 വിദ്യാർഥികളെ ക്യാമ്പയിന്റെ ഭാഗമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. കേരളത്തിലെ വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകളിലും രക്തബാങ്കുകളിലുമായാണ് വിദ്യാർഥികൾ രക്തദാനം നടത്തുക.

യുവതലമുറയിൽ രക്തദാനത്തിന്റെ പ്രാധാന്യം വളർത്തിയെടുക്കുന്നതിനും ക്യാമ്പയിൻ വലിയൊരു സന്ദേശമാണ് നൽകുന്നത്. എം.ജി.എം ഗ്രൂപ്പുകളുടെ രക്തദാന ക്യാമ്പയിന്റെ ഉദ്ഘാടനം സെപ്റ്റംബർ 8ന് തിരുവനന്തപുരത്ത് നടക്കും. മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളെ വലിയൊരു സാമൂഹിക സേവന പ്രവർത്തനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ‘രക്തദാനം മഹാദാനം’ എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകർ നടത്തുന്ന കൂട്ടായ്മ ജന്മദിനാഘോഷങ്ങൾക്ക് സാമൂഹിക മുഖം നൽകുന്ന മാതൃകാപരമായ പ്രവർത്തനമായി മാറുകയാണ്.

spot_img

Related news

കാന്തപുരത്തിന്റെ പരാമർശത്തിന് ലീഗ് പിന്തുണ; ‘സ്ത്രീ സുരക്ഷയാണ് ഉദ്ദേശിച്ചത്’: സാദിഖലി തങ്ങൾ

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച വിവാദ പരാമർശത്തെ...

ഒരു മാസം പിന്നിട്ടിട്ടും തങ്കി മൊരത്തി എവിടെ? അന്വേഷണം ഇരുട്ടിൽ; കൊച്ചുമകന്റെ മരണത്തിലും ദുരൂഹത

സുൽത്താൻ ബത്തേരി: വടക്കനാട് പള്ളിവയൽ ഊരിലെ തങ്കി മൊരത്തിയെന്ന 67കാരിയെ കാണാതായിട്ട്...

അഭിഭാഷകനെ അന്വേഷിച്ചെത്തി; പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു, ഒടുവിൽ മരണം

കൊച്ചി: ഞാറയ്ക്കലിൽ വീടുകയറി ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അഭിഭാഷകന്റെ അച്ഛൻ ചികിത്സയിലിരിക്കെ...

സൈനിക കേന്ദ്രത്തിൽ വൻ സുരക്ഷാവീഴ്ച; എകെ-47 ഉൾപ്പെടെ ആയുധങ്ങൾ മോഷണം പോയി

അതീവ സുരക്ഷാ മേഖലയായ സെക്കന്തരാബാദ് കന്റോൺമെന്റിലെ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കാസർകോട് എംഡിഎംഎ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം; ഡിവൈഎഫ്‌ഐ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസർകോട് എംഡിഎംഎ കേസ് അട്ടിമറിക്കാൻ...