വയോധികയ്ക്ക് സൺഗ്ലാസ് സമ്മാനിച്ച് വിജയ്; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ‘ഏഴൈ തോഴൻ’ എന്ന വിശേഷണത്തിന് യോജിച്ച പെരുമാറ്റം…

മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, കർഷകന്റെ വീട് സന്ദർശിക്കുന്നതിനിടെയാണ് വയോധികയുമായി കൂടിക്കാഴ്ച നടത്തിയത്.

സ്നേഹത്തോടെ വിജയ്‌യുടെ അരികിലെത്തിയ വയോധികയ്ക്ക്, താൻ ധരിച്ചിരുന്ന സൺഗ്ലാസ് സമ്മാനിക്കുകയായിരുന്നു വിജയ്.

വയോധിക സൺഗ്ലാസ് ധരിച്ച് വിജയ്‌യുടെ കൈപിടിച്ച് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

വിജയ് സമ്മാനിച്ചത് ക്രിസ്റ്റ്യൻ ഡിയോർ ബ്രാൻഡിന്റെ സൺഗ്ലാസാണെന്നും, വിപണിയിൽ ഇതിന് 50,000 രൂപയിലേറെ വിലയുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ട്.

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിജയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കിടയിലും, ജനങ്ങൾക്കിടയിൽ നേരിട്ടെത്തുന്ന ഇത്തരം ഇടപെടലുകൾ ശ്രദ്ധ നേടുകയാണ്.

കാവേരി ഡെൽറ്റയിലെ കർഷകർക്ക് ജലസേചനത്തിനായി മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ 12 ജില്ലകളിലെ കർഷകർക്ക് പ്രയോജനം ലഭിക്കും.

കർണാടകയുമായുള്ള കാവേരി നദീജല തർക്കം തുടരുന്നതിനിടെയാണ് മേട്ടൂർ അണക്കെട്ട് തുറന്നതെന്നതും ശ്രദ്ധേയമാണ്.

വയോധികയോടുള്ള വിജയ്‌യുടെ ഈ സ്നേഹപ്രകടനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

spot_img

Related news

ശബരിമല സ്വർണക്കൊള്ള: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം!

ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ...

ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി....

തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; പ്രതിപക്ഷ എം.എൽ.എമാരെ പുറത്താക്കി

തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ പരാമർശത്തെ ചൊല്ലി അസാധാരണ...

ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഇടവേള 45ൽ നിന്ന് 25 ദിവസമായി കുറച്ചു

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള നിയന്ത്രണത്തിൽ ഇളവ്. ഗ്രാമീണ മേഖലയിലെ...

ഡൽഹി കെട്ടിടാപകടം; മരണം ഏഴായി

ഡൽഹി സത്യനികേതനിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി. അപകടത്തിൽ ഇതുവരെ...