3 വ്യാജ നമ്പറുള്ള കാറില്‍ കറങ്ങി മോഷണം

വ്യാജ നമ്പര്‍ പതിച്ച കാറില്‍ ആയുധങ്ങളുമായി കറങ്ങി നടന്നു മോഷണം നടത്തുന്ന കൊപ്ര ബിജുവും സംഘവും ഒന്നര മാസത്തിനിടെ കവര്‍ച്ച നടത്തിയത് 5 വീടുകളില്‍. പേരൂര്‍ക്കട മണ്ണാമൂലയില്‍ 2 വീടുകളിലെ മോഷണത്തിനു പുറമേ പോത്തന്‍കോട്, ചിതറ, കൊട്ടാരക്കര എന്നിവിടങ്ങളിലെ കവര്‍ച്ചയ്ക്കു പിന്നിലും ഈ സംഘം ആണെന്നു തെളിഞ്ഞു.

പോത്തന്‍കോട് മങ്ങാട്ടുകോണത്തു നഴ്‌സിങ് അസിസ്റ്റന്റിന്റെ വീട്ടില്‍ നിന്നു 20 പവന്റെ ആഭരണങ്ങളും കൊട്ടാരക്കരയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 4.5 പവന്റെ സ്വര്‍ണാഭരണങ്ങളും ആണ് സംഘം കവര്‍ന്നത്. ശാസ്തവട്ടത്തു കോളജ് അധ്യാപകന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയെങ്കിലും ശ്രമം പരാജയപ്പെട്ടു. കൂടുതല്‍ കേസുകളില്‍ ഇവര്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതു പരിശോധിച്ചു വരികയാണെന്നും പേരൂര്‍ക്കട പൊലീസ് പറഞ്ഞു. അരുവിക്കര ചെറിയകൊണ്ണിയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 8.65 ലക്ഷം രൂപയും 32 പവന്റെ ആഭരണങ്ങളും കവര്‍ന്ന കേസില്‍ ജയിലില്‍ ആയിരുന്നു കൊപ്ര ബിജു.

റിമാന്‍ഡ് കഴിഞ്ഞയുടന്‍ പുതിയ സംഘത്തെ കൂട്ടി വീണ്ടും മോഷണത്തിന് ഇറങ്ങുകയായിരുന്നു. അടഞ്ഞു കിടക്കുന്ന വീടുകളായിരുന്നു ലക്ഷ്യം. പേരൂര്‍ക്കട മണ്ണാമൂല പണിക്കേഴ്‌സ് ലെയിന്‍ പുലരിയില്‍ റസീലയുടെ വീട്ടില്‍ നിന്നു 12 പവന്റെ ആഭരണങ്ങളും പത്മവിലാസം ലെയ്‌നിലെ കാര്‍ത്തികേയന്റെ ഇരുനില വീട്ടില്‍ നിന്നു മുക്കാല്‍ പവന്റെ ഒരു ജോഡി കമ്മലും ഒരു ലക്ഷം രൂപയുടെ സാധനങ്ങളും ആണ് മോഷ്ടിച്ചത്.

spot_img

Related news

അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

അബുദാബി: അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ...

ശബരിമല റോപ് വേ നിര്‍മ്മാണം എത്രയും വേഗം: മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: ശബരിമല റോപ് വേയ്ക്കുള്ള ഭൂമിയെപ്പറ്റി ധാരണയായിട്ടുണ്ടെന്ന് മന്ത്രി വി എന്‍...

പ്രിയങ്ക ഗാന്ധി പുത്തുമലയില്‍

കല്പറ്റ: പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പുത്തുമലയില്‍, മുണ്ടകൈ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക്...

‘നവീന്റെ മരണം അതീവ ദുഃഖകരം’; മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആദ്യ പരസ്യപ്രതികരണവുമായി മുഖ്യമന്ത്രി...

നടന്‍ ബാല വീണ്ടും വിവാഹിതനായി

എറണാകുളം: നടന്‍ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ...