കോവിഡ് മഹാമാരിക്കു ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് തീര്‍ത്ഥാടത്തിനൊരുങ്ങി സൗദി അറേബ്യ ; ഈ വര്‍ഷം പങ്കെടുക്കുന്നത് 10 ലക്ഷം തീര്‍ത്ഥാടകര്‍

സൗദി അറേബ്യ: കോവിഡ് മഹാമാരിക്കു ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് തീര്‍ത്ഥാടത്തിനൊരുങ്ങി സൗദി അറേബ്യ . വിശ്വാസികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനറുകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. 2019നു ശേഷം ആദ്യമായാണ് ഹജ്ജിന് അന്താരാഷ്ട്ര തീര്‍ത്ഥാടകര്‍ എത്തുന്നത്. സ്ഥലത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ഈ വര്‍ഷം 10 ലക്ഷം തീര്‍ത്ഥാടകരാണ് ഹജ്ജില്‍ പങ്കെടുക്കുന്നത്. ഇതില്‍ 850,000 പേരും സൗദി അറേബ്യക്കു പുറത്തു നിന്ന് എത്തുന്നവരാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഹജ്ജില്‍ പങ്കെടുക്കാനാകുന്നവരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാനായി രാജ്യത്ത് ഇതുവരെ 650,000 വിദേശ തീര്‍ഥാടകര്‍ എത്തിയതായി സൗദി അധികൃതര്‍ അറിയിച്ചു.


ഇത്തവണയും കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാകും തീര്‍ഥാടകരെ അകത്തു പ്രവേശിപ്പിക്കുക. സൗദി അറേബ്യയിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും ഹജ്ജിനെത്തുന്ന എല്ലാ തീര്‍ത്ഥാടകരും മാസ്‌ക് ധരിക്കണമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ കോവിഡ് നെഗറ്റീവാണ് എന്നു തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കണം. 4,000ത്തിലധികം സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ദിവസം പത്തു തവണ പള്ളി കഴുകി വൃത്തിയാക്കുമെന്നും ഓരോ തവണയും 130,000 ലിറ്ററിലധികം അണുനാശിനി ഉപയോഗിക്കുമെന്നും അധികൃതര്‍ പറഞ്ഞു

spot_img

Related news

ന്യൂയോർക്കിൽ കനത്ത മഴ, വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലെ...

മൊറോക്കോ ഭൂകമ്പം: മരണം 2012 ആയി; തകര്‍ന്നടിഞ്ഞ മൊറോക്കോയ്ക്ക് ഐക്യദാര്‍ഢ്യവുമായി ലോകരാജ്യങ്ങള്‍

വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കഴിഞ്ഞു. 2012...

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഹൃദയാഘാതത്തിന് കാരണമാവുന്നുണ്ടോ? ആശങ്ക ഗൗരവമുള്ളതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സീന്‍ കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...

ടൈറ്റാന്‍ ദുരന്തയാത്ര; 5 യാത്രക്കാരും മരിച്ചതായി സ്ഥിതീകരിച്ചു

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്‍...

ചൈനയിലുണ്ടായ വാഹനാപകടത്തിൽ വിളയൂർ സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

ചൈനയിലുണ്ടായ വാഹനാപകടത്തിൽ വിളയൂർ സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം. നഞ്ചിങ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗിന്...