സൈനുൽ ആബിദ് വധക്കേസ്: 21 പ്രതികളെയും വെറുതെ വിട്ട് കാസർകോട് അഡീഷണൽ സെഷൻസ് കോടതി

കാസര്‍കോട്: പ്രമാദമായ സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി. 21 പ്രതികളെയാണ് വെറുതെ വിട്ടത്. 2014 ഡിസംബര്‍ 22ന് കാസര്‍കോട് നഗരത്തിൽ എംജി റോഡിലുള്ള ആബിദിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ കയറി പിതാവിന്റെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ദൃക്‌സാക്ഷിയായിരുന്ന പിതാവ് വിചാരണക്ക് മുമ്പ് മരിച്ചിരുന്നു. കര്‍ണാടകയിലെ ഹുബ്ബള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ആബിദിന്റെ പിതാവ് മുഹമ്മദ് കുഞ്ഞി മരിച്ചത്.

രാത്രി കട അടയ്ക്കുന്നതിനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടെ അതിക്രമിച്ച് കയറിയ ആയുധധാരികളായ സംഘം പിതാവ് കെ എ മുഹമ്മദ് കുഞ്ഞിയുടെ കണ്‍മുന്നില്‍ വെച്ച് ആബിദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആബിദിനെ ഉടൻ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രധാന സാക്ഷിയുടെ അഭാവം കേസിനെ ദുര്‍ബലപ്പെടുത്തി. അതേസമയം, പൊലീസ് അന്വേഷണത്തില്‍ വീഴ്ച്ച ഉണ്ടായെന്ന് സൈനുല്‍ ആബിദിന്റെ കുടുംബം ആരോപിച്ചു. മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സൈനുല്‍ ആബിദിന്റെ കുടുംബം പറഞ്ഞു.

Related news

ടാപ്പിങ് തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം; നെന്മാറ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം

പാലക്കാട്: കാണാതായ ടാപ്പിങ്ങ് തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി...

രജനികാന്തിന്റെയും വിജയിന്റെയും ചിത്രങ്ങൾക്ക് ആവേശം പകർന്ന ഈണങ്ങൾ; പ്രശസ്ത സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ...