ടാപ്പിങ് തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം; നെന്മാറ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം

പാലക്കാട്: കാണാതായ ടാപ്പിങ്ങ് തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. പാലക്കാട് നെന്മാറ കൈതച്ചിറയിലെ ടാപ്പിങ്ങ് തൊഴിലാളിയായ രവിചന്ദ്രനാണ് മരിച്ചത്. കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് രവിചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. രവിചന്ദ്രനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയെന്നാണ് കുടുംബം സംശയിക്കുന്നത്.

മരിച്ച് കിടന്നിടത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് രവിചന്ദ്രന്റെ ഫോണ്‍ കണ്ടെത്തിയത്. കൃത്യമായി അന്വേഷിക്കാതെ നെന്മാറ പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം പറയുന്നു. രവിചന്ദ്രന്റേത് സാധാരണ മരണമാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമമമെന്നാണ് ആക്ഷേപം. സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.

Related news

സൈനുൽ ആബിദ് വധക്കേസ്: 21 പ്രതികളെയും വെറുതെ വിട്ട് കാസർകോട് അഡീഷണൽ സെഷൻസ് കോടതി

കാസര്‍കോട്: പ്രമാദമായ സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട്...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി...

രജനികാന്തിന്റെയും വിജയിന്റെയും ചിത്രങ്ങൾക്ക് ആവേശം പകർന്ന ഈണങ്ങൾ; പ്രശസ്ത സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ...