ഭാര്യമാർക്ക് അനുകൂലമായ വിധികൾക്കിടയിൽ മാതൃകയായി മറ്റൊരു കോടതി ഉത്തരവ്; ഖുൽഅ് വഴി പിരിഞ്ഞപ്പോൾ മഹറും ആഭരണങ്ങളും തിരികെ നൽകാൻ കോടതി വിധി

പാലക്കാട്: ഇസ്ലാമിക വിവാഹമോചന നിയമപ്രകാരം ഖുൽഅ് ചൊല്ലി വിവാഹ മോചനം നടത്തിയ ഭാര്യക്ക് കോടതിയുടെ അപ്രതീക്ഷിത വിധി. ഭര്‍ത്താവ് നല്‍കിയ മഹറും പാരിതോഷികങ്ങളും തിരികെ നല്‍കണമെന്ന് കുടുംബ കോടതി വിധിച്ചു. ഒറ്റപ്പാലം കുടുംബ കോടതിയുടേതാണ് വിധി. പെരിന്തല്‍മണ്ണ സ്വദേശിയായ ഭര്‍ത്താവിന് അനുകൂലമായാണ് തിരുവേഗപ്പുറ സ്വദേശിയായ ഭാര്യക്കെതിരെ കോടതി ഉത്തരവിട്ടത്.

വിവാഹബന്ധം വേര്‍പെടുത്തി ഭാര്യ നോട്ടീസ് അയച്ചതോടെ, വിവാഹസമയത്ത് നല്‍കിയ മഹറും ആഭരണങ്ങളും മറ്റു പാരിതോഷികങ്ങളും തിരികെ ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇസ്ലാമിക വിവാഹമോചന നിയമപ്രകാരം ഭാര്യ ഖുൽഅ് പ്രകാരം വിവാഹ മോചനം ആവശ്യപ്പെടാം. ഇസ്ലാമിക വ്യക്തിനിയമപ്രകാരം പുരുഷന് തലാഖ് ചൊല്ലാന്‍ അവകാശമുള്ളതുപോലെ തന്നെ നിശ്ചിത നിബന്ധനകളോടെ സ്ത്രീക്ക് അനുവദിച്ചിട്ടുള്ള വിവാഹമോചന മാര്‍ഗ്ഗമാണ് ഖുല. ഖുൽഅ് പ്രകാരം ഭാര്യ, ഭര്‍ത്താവിന് മഹറും പാരിതോഷികങ്ങളും തിരികെ നല്‍കണം. ഇത് അടിസ്ഥാനമാക്കിയാണ് ഒറ്റപ്പാലം കോടതി 5 പവന്റെ മഹറും, 6 പവന്‍ സ്വര്‍ണാഭരണങ്ങളും ഭര്‍ത്താവിന് തിരികെ നല്‍കണമെന്ന് വിധിച്ചത്. വിധി തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഇവ തിരികെ നല്‍കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ സ്വര്‍ണം തിരികെ നല്‍കിയില്ലെങ്കില്‍ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളില്‍ നിന്ന് തുക ഈടാക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണയായി വിവാഹമോചന കേസുകളില്‍ സ്ത്രീകള്‍ക്ക് ജീവനാംശവും സ്വത്തുക്കളും അനുവദിച്ച് കിട്ടുന്നതാണ് പതിവായി കാണുന്നത്. ഭര്‍ത്താക്കന്മാര്‍ക്ക് അനുകൂലമായി വരുന്ന വളരെ അപൂര്‍വ്വമായ ഈ വിധി കേരളത്തിലും ഇന്ത്യയില്‍ തന്നെയും ആദ്യത്തേതാണ്.

Related news

ടാപ്പിങ് തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം; നെന്മാറ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം

പാലക്കാട്: കാണാതായ ടാപ്പിങ്ങ് തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

സൈനുൽ ആബിദ് വധക്കേസ്: 21 പ്രതികളെയും വെറുതെ വിട്ട് കാസർകോട് അഡീഷണൽ സെഷൻസ് കോടതി

കാസര്‍കോട്: പ്രമാദമായ സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട്...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി...

രജനികാന്തിന്റെയും വിജയിന്റെയും ചിത്രങ്ങൾക്ക് ആവേശം പകർന്ന ഈണങ്ങൾ; പ്രശസ്ത സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ...