ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെ യുഎഇയില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

റാസല്‍ഖൈമ: ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖാണ് (24) മരിച്ചത്. റാസല്‍ഖൈമ അല്‍ഗൈലില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. അല്‍ഗൈലിലെ ടര്‍ഫില്‍ കളിക്കാനായി വാം അപ്പ് ചെയ്യുമ്പോഴാണ് ആഷിഖിന് ക്ഷീണം അനുഭവപ്പെട്ടത്.ചെറിയ അസ്വസ്ഥതയാണെന്ന് കരുതി ആശുപത്രിയില്‍ പോയില്ല. എന്നാല്‍ അല്‍പ്പസമയത്തിനകം ആഷിഖ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

spot_img

Related news

പെരിന്തന്തൽമണ്ണ അങ്ങാടിപ്പുറം മേൽപാലം: ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു

പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറം മേല്‍പാലത്തിലൂടെ ഇന്നലെ ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചു....

ഏകദിന വനിതാ വളണ്ടിയർ ശിൽപ്പശാല; ആദ്യം രജിസ്റ്റർ ചെയുന്ന 50 പേർക്ക് അവസരം

വളാഞ്ചേരി പാലിയേറ്റീവ് കെയർ സോസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിൽപെട്ട വനിതകൾക്ക് മാത്രമായുള്ള...

കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെ നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപബാധിത...

വഴിക്കടവ്–നിലമ്പൂർ റോഡിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ; അപകടങ്ങൾ പതിവാകുന്നു

എടക്കര: കെഎന്‍ജി റോഡില്‍ വഴിക്കടവില്‍ നിന്നു നിലമ്പൂര്‍ വരെ കുഴികളെണ്ണി യാത്ര...