തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആൺസുഹൃത്തിനൊപ്പം സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന യുവതിയെയാണ് സംഘം ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. ആൺസുഹൃത്തിന്റെ ഭാര്യയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്.
തമിഴ്നാട് സ്വദേശിയായ ആൺസുഹൃത്തിനെ സംഘം മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം തമിഴ്നാട്ടിലെ ആശുപത്രിയിൽ ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു. യുവതിയെ മറ്റൊരു വാഹനത്തിൽ കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി.
ഈ മാസം 22നാണ് സംഭവം നടന്നത്. പിന്നീട് രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് പിന്നീട് തൃശൂർ ഈസ്റ്റ് പൊലീസിന് കൈമാറി.
സംഭവത്തിൽ തോമസ്, ദേവി, പാൽരാജ്, ശങ്കർ, രഘുപതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം തുടരുകയാണ്.




