മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദി(65)നെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീട്ടില്‍നിന്ന് ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് കുത്തേറ്റനിലയില്‍ കുഞ്ഞിമുഹമ്മദിനെ കണ്ടത്. ഉടന്‍തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

spot_img

Related news

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...