ഭാരതപ്പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃത്താല : ഭാരതപ്പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവതിയുടേത് മുങ്ങിമരണമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൈപ്പത്തി അറ്റുപോയത് തെരുവുനായയുടെ കടിയേറ്റാണെന്നും യുവതിയുടെ കൈയില്‍ ജീവിയുടെ കടിയേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതെന്നും തൃത്താല പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിതയെ (28) പട്ടാമ്പി പാലത്തിനുസമീപം ഭാരതപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൈപ്പത്തിയറ്റ് അഴുകിയ നിലയിലായിരുന്നു.
തൃത്താല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി. വിജയകുമാര്‍, പേരാമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ വി. അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

മൃതദേഹം സ്ഥലത്തുനിന്ന് ഹരിതയുടെ ബാഗും രേഖകളടങ്ങിയ മറ്റൊരു കവറും തെരുവുനായകള്‍ കടിച്ചുപറിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ഇവരുടെ അറ്റുപോയ കൈപ്പത്തി കണ്ടെത്താനായില്ല.

യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കളും പോലീസും പറയുന്നു. ഇവര്‍ അസുഖത്തിന് ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു.

spot_img

Related news

കൊടും ചൂട് തുടരുന്നു; താപനില നാലു ഡിഗ്രി വരെ കൂടാം

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ബുധനാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ്...

മലപ്പുറം ജില്ലാ കലോത്സവം സമാപിച്ചു.മങ്കട ഉപജില്ല ഓവറോൾ ചാമ്പ്യൻമാർ.

മലപ്പുറം റവന്യൂ ജില്ലാ കലോൽസവത്തിൽ 1268 പോയിൻ്റുമായി മങ്കട ഉപജില്ല ചാമ്പ്യൻമാരായി...

നിലമ്പൂര്‍ ബിവറേജ്ഔട്ട്‌ലെറ്റില്‍ പരിശോധന; താത്കാലിക ജീവനക്കാരനില്‍ നിന്ന് 10,800 രൂപ പിടിച്ചെടുത്തു

ബിവറേജ് കോര്‍പ്പറേഷന്റെ നിലമ്പൂരിലെ ചില്ലറ മദ്യ വില്‍പ്പനശാലയില്‍ വിജിലന്‍സ് പരിശോധനയില്‍ താത്കാലിക...

താരസംഘടനയായ ‘അമ്മ’ക്ക് ജിഎസ് ടി നോട്ടീസ്

എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ് ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്നടക്കം...

ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന; 26 കടകള്‍ അടപ്പിച്ചു; 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക...